topbanner
Saturday June 24th, 2017 - 12:39:am
topbanner

താരനെ തുരത്താന്‍ അഞ്ച് വഴികള്‍

rajani v
താരനെ തുരത്താന്‍ അഞ്ച് വഴികള്‍

നമ്മെ അലട്ടുന്ന വലിയ പ്രശ്‌നമാണ് താരന്‍. ഇതിനെ അകറ്റുമെന്ന പേരില്‍ വിപണിയിലെത്തുന്ന ഷാംപൂകളൊന്നും തന്നെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നില്ലെന്നത് ഒരു സത്യമാണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വീട്ടില്‍ത്തന്നെയുണ്ടാക്കുന്ന ചില കൂട്ടുകളുപയോഗിച്ച് താരനെ തുരത്താം.താരനെ തുരത്താന്‍ നമ്മുക്ക് അഞ്ചുവഴികള്‍ നോക്കാം. 

ലമണ്‍വാഷ്. മൂന്നോ നാലോ ചെറുനാരങ്ങളുടെ തൊലിയെടുക്കുക, അവ 4-5 കപ്പ് വെള്ളത്തില്‍ 15 മുതല്‍ 20 മിനിറ്റുവരെ തിളപ്പിക്കുക. വെള്ളം ചൂടാറിക്കഴിയുമ്പോള്‍ അതുകൊണ്ട് തലകഴുകുക. ആഴ്ചയില്‍ ഒരുതവണയെന്ന രീതിയില്‍ ലെമണ്‍ വാഷ് ചെയ്യാം.

രണ്ട് സ്പൂണ്‍ ഉലുവ രാത്രിമുഴുവന്‍ കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക. കാലത്ത് ഇത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് നന്നായി വൃത്തിയാക്കുക. നാലാഴ്ചക്കാലം ഇതാവര്‍ത്തിച്ചാല്‍ താരന്‍ അകലും

കുളിയ്ക്കുന്നതിന് മുമ്പായി ചെറുനാരങ്ങാനീര് തലയോട്ടിയില്‍ തടവുക. ശേഷം 15,20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. താരന്‍ അകറ്റാനും മുടിയ്ക്ക് തിളക്കം കൂടാനും ഇത് നല്ലതാണ്.

2 മുട്ടയെടുത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് ഒരു മണിക്കൂര്‍ പിടിപ്പിച്ചശേഷം കഴുകിക്കഴയുക. താരനകറ്റാനും മുടികൊഴിച്ചില്‍ മാറ്റാനും ഇത് സഹായിക്കും.

അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ പിടിപ്പിച്ചശേഷം കഴുകിക്കളയാം.

Read more topics: drandraff, solustion, five, ways
English summary
drandraff solustion five ways
topbanner topbanner

More News from this section

Subscribe by Email