Saturday October 20th, 2018 - 3:57:am
topbanner
Breaking News

കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത; ഒരുപാട് നേരം പഠിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ശാസ്ത്രലോകം; കാരണം ഇത്

suji
കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത; ഒരുപാട് നേരം പഠിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ശാസ്ത്രലോകം; കാരണം ഇത്

എപ്പോള്‍ നോക്കിയാലും പഠിക്ക് പഠിക്ക് എന്ന് പറയുന്ന മാതാപിതാക്കളെ കൊണ്ട് തോറ്റിരിക്കുകയാണ് മക്കള്‍. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ അധിക നേരം ഇരുന്ന് പഠിച്ചാല്‍ ഷോര്‍ട്ട് സൈറ്റഡ്‌നസ്, ഹൃസ്വദൃഷ്ടിയാണ് ഫലമെന്നാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി പഠനം പറയുന്നത്.

ദീര്‍ഘനേരം വര്‍ഷങ്ങളോളം പഠിക്കുന്നവര്‍ക്ക് മയോപിയ ബാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കൂടുതല്‍ സമയം പഠനത്തിന് ചെലവഴിക്കുന്നത് ദൂഷ്യമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രീതികളെ മാറ്റിമറിക്കാന്‍ ഈ തെളിവ് വഴിയൊരുക്കും.

മയോപിയ കാഴ്ചയെ ബാധിക്കുന്ന ഒരു സുപ്രധാന പ്രശ്‌നമാണ്. നിലവില്‍ 1.4 ബില്ല്യണ്‍ ആളുകളെ ബാധിച്ചിട്ടുള്ള മയോപിയ 2020 ആകുന്നതോടെ 5 ബില്ല്യണ്‍ പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവസ്ഥ ഉയര്‍ന്നാല്‍ അന്ധത ബാധിക്കാനുള്ള സാധ്യതയുണ്ട്.

കുട്ടികള്‍ക്ക് എന്തായാലും ഇതൊരു സന്തോഷവാര്‍ത്ത തന്നെയല്ലേ.

 

English summary
dont force your children to study for long
topbanner

More News from this section

Subscribe by Email