Saturday November 17th, 2018 - 2:26:pm
topbanner

പുകവലി ആരോഗ്യത്തിന് ഹാനികരം; പുകവലിക്കാന്‍ തോന്നുമ്പോള്‍ ഈ പഴങ്ങള്‍ കഴിച്ചു നോക്കു

Jikku Joseph
പുകവലി ആരോഗ്യത്തിന് ഹാനികരം; പുകവലിക്കാന്‍ തോന്നുമ്പോള്‍ ഈ പഴങ്ങള്‍ കഴിച്ചു നോക്കു

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം. പുകവലി ശീലം ഒഴിവാക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുമുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.

പാല്‍
പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉപ്പുളള ഭക്ഷണങ്ങള്‍
പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം.

Read more topics: diet, tips, quit, smoking
English summary
diet tips to quit smoking
topbanner

More News from this section

Subscribe by Email