Thursday November 15th, 2018 - 11:48:am
topbanner

ബിപിയുണ്ടോ? മരുന്നില്ലാതെ കുറയ്ക്കാന്‍ അഞ്ച് വഴികള്‍

suji
ബിപിയുണ്ടോ? മരുന്നില്ലാതെ കുറയ്ക്കാന്‍ അഞ്ച് വഴികള്‍

അമിതഭാരവും, ഉപ്പ് നിറഞ്ഞ ഭക്ഷവും, ശാരീരിക അധ്വാനവും കുറവും ആണെങ്കില്‍ രക്തസമ്മര്‍ദം നിങ്ങളെ തേടിയെത്തിയേക്കാം. ലോകത്താകമാനം മരണങ്ങള്‍ക്കും, രോഗങ്ങള്‍ക്കും കാരണമാകുന്ന ഈ അവസ്ഥയെ ഫലപ്രദമായി നേരിടാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മരുന്നിന്റെ സഹായമില്ലാതെ ബിപി നിയന്ത്രിക്കാന്‍ ചിട്ടയായ വ്യായാമം സഹായിക്കും. നടത്തം, സൈക്ലിംഗ്, നീന്തല്‍, ജോഗിംഗ് എന്നിവ ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശീലമാക്കണം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഇത് ഉറപ്പാക്കണം.

അരയുടെ വണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭാരം കൂടുന്നത് ഉറക്കം കുറയ്ക്കും ഒപ്പം ബിപിയും. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവ കഴിക്കണം. സോഡിയം കുറയ്ക്കാന്‍ ഉപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കണം.

മദ്യവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. സമ്മര്‍ദത്തിലുള്ള ജോലികള്‍ രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കും. ഇത് കുറയ്ക്കാന്‍ യോഗ പോലുള്ളവ ശീലമാക്കാം.

 

Read more topics: high bp, diet ,exercise
English summary
control high bp through diet and exercise
topbanner

More News from this section

Subscribe by Email