Friday July 20th, 2018 - 9:44:pm
topbanner
Breaking News

കാപ്പി കുടിക്കുന്നവര്‍ നീണാള്‍ വാഴട്ടെ; ആയുസ്സ് കൂടുമെന്ന് പഠനം

suji
കാപ്പി കുടിക്കുന്നവര്‍ നീണാള്‍ വാഴട്ടെ; ആയുസ്സ് കൂടുമെന്ന് പഠനം

കാപ്പി കുടിക്കുന്നവര്‍ക്ക് ആഘോഷിക്കാന്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. കാപ്പി കുടിച്ചാല്‍ ദീര്‍ഘകാലം ജീവിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനഫലങ്ങള്‍ വ്യക്തമാക്കുന്നത്. അര മില്ല്യണ്‍ പേരില്‍ നടത്തിയ വ്യാപകമായ പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ നിരീക്ഷണം. ഏത് അളവില്‍ കുടിച്ചാലും ആയുസ്സിനെ ഇത് സ്വാധീനിക്കുമെന്ന് പഠനം വ്യക്തമാക്കി.

ദിവസേന ഒരു കപ്പ് കാപ്പി കുടിച്ചാല്‍ നേരത്തെ സംഭവിക്കാനുള്ള മരണം എട്ട് ശതമാനം കുറയുമെന്നാണ് പഠനം പറയുന്നത്. ദിവസത്തില്‍ ആറ് മുതല്‍ ഏഴ് കപ്പ് വരെ കുടിച്ചാല്‍ 16 ശതമാനവും അപകടം കുറയ്ക്കാം. എട്ട് കപ്പില്‍ അധികം കുടിച്ചാലും 14 ശതമാനം മരണസാധ്യത കുറയ്ക്കാമത്രേ.

കാപ്പി ആരോഗ്യപരമായ ഡയറ്റിന്റെ ഭാഗമാണെന്ന് ഈ പഠനം തെളിയിക്കുന്നതായി ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷക ഡോ. എരിക്ക ലോഫ്റ്റ്ഫീല്‍ഡ് വ്യക്തമാക്കി. 2006 മുതല്‍ 2016 വരെയുള്ള കാപ്പി കുടിയുടെയും, പുകവലി, മദ്യപാനം എന്നിവയുടെ കൂടി കണക്കുകള്‍ താരതമ്യം ചെയ്ത ശേഷമാണ് അന്തിമഫലത്തിലെത്തിയത്.

കാപ്പിയുടെ ഗുണത്തെക്കുറിച്ച് പോസിറ്റീവായ പഠനം നടത്തിയ ഏക പഠനം കൂടിയാണിത്.

 

Read more topics: coffee,live longer
English summary
coffee really may help you live longer
topbanner

More News from this section

Subscribe by Email