Saturday November 17th, 2018 - 8:45:pm
topbanner

കരിക്ക് കുടിക്കാന്‍ മടിക്കേണ്ട; ഈ 5 കാരണങ്ങള്‍ ധാരാളം

suji
കരിക്ക് കുടിക്കാന്‍ മടിക്കേണ്ട; ഈ 5 കാരണങ്ങള്‍ ധാരാളം

കരിക്ക് വെള്ളം കുടിക്കുന്നത് ഒരു നാണക്കേടായി കരുതിയ കാലമുണ്ടായിരുന്നു. വിദേശികള്‍ ഇറക്കിയ നിറംപിടിപ്പിച്ച ശീതള പാനീയങ്ങളാണ് സ്റ്റൈലിന് ചേരുന്നതെന്ന് കരുതിയ കാലം. എന്നാല്‍ ഇതിന്റെയെല്ലാം ദോഷഫലം തിരിച്ചറിഞ്ഞതോടെ പഴയ സര്‍ബത്തിലേക്കും, കരിക്കിലേക്കുമൊക്കെ നമ്മള്‍ തിരിച്ചെത്തുകയാണ്.

കരിക്ക് വെള്ളത്തില്‍ അടങ്ങിയിട്ടുള്ള സുപ്രധാനമായ പോഷകങ്ങള്‍ ആരോഗ്യത്തോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ വരെ സഹായിക്കും. കിഡ്‌നി, ചയാപചയങ്ങള്‍ കൃത്യമാക്കാന്‍ എന്നിവയ്ക്ക് ഏറെ ഗുണകരവുമാണ്.

കരിക്ക് വെള്ളത്തിലെ ഉയര്‍ന്ന പൊട്ടാഷ്യം ശരീരത്തില്‍ അധികമായുള്ള വെള്ളം പുറംതള്ളാന്‍ സഹായിക്കും. വയറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇത് പ്രയോജനകരമാണ്. രോഗങ്ങളില്‍ നിന്നും സര്‍ജറിയില്‍ നിന്നും തിരികെ വരുന്നവര്‍ക്ക് വൈറ്റമിനും, മിനറലും നല്‍കും.

അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ക്കും കരിക്ക് വെള്ളം ഗുണകരമാണ്. കിഡ്‌നിയിലെ ചെറിയ കല്ലുകള്‍ പൊട്ടിക്കാനും, ഇത് പുറംതള്ളാനും ഇതിന് ശേഷിയുണ്ട്.

 

Read more topics: coconut water,health
English summary
coconut water is good for your overall health
topbanner

More News from this section

Subscribe by Email