Wednesday November 14th, 2018 - 8:13:am
topbanner

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് പഠനങ്ങള്‍

Jikku Joseph
വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് പഠനങ്ങള്‍

നമ്മുക്കെല്ലാര്‍ക്കും ഒരു ധാരണയാണ വെളിച്ചെണ്ണ അധികമായാല്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള കൊഴുപ്പ് രോഗങ്ങള്‍ വര്‍ധിക്കുമെന്ന്. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെതാണ് പുതിയ പഠനം.

50-നും 75-നും ഇടയില്‍ പ്രായമുള്ള 94 പേരെ ഉള്‍പ്പെടുത്തി കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. നാലാഴ്ച നീണ്ടു നില്‍ക്കുന്നതായിരുന്നു പഠനകാലം. കൊഴുപ്പ് വര്‍ധിപ്പിക്കുമെന്ന് കരുതുന്ന ഇവ ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നായിരുന്നു ഗവേഷകരുടെ പ്രധാന നിരീക്ഷണം.

നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പുറത്തു വന്ന പഠനഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. പഠനത്തില്‍ പങ്കുചേര്‍ന്നതില്‍ നെയ്യ് സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ എല്‍ഡില്‍ കൊളസ്‌ട്രോളിന്റെ തോത് 15 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. അതേസമയം ഒലീവ് ഓയില്‍ കഴിച്ചവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഞ്ച് ശതമാനമാണ് വര്‍ധിച്ചത്.

എന്നാല്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പഠനത്തിന് വിധേയരായവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് പതിനഞ്ച് ശതമാനമാണ് വര്‍ധിച്ചത്. ശരീരത്തിന് പ്രയോജനപ്രദമായ ഈ ഗുഡ് കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

English summary
coconut oil reduce heart diseases
topbanner

More News from this section

Subscribe by Email