Sunday November 18th, 2018 - 5:06:am
topbanner

വൃത്തിയാക്കുന്ന ലായനികള്‍ 20 സിഗററ്റ് വലിക്കുന്നതിന് തുല്യം

suji
വൃത്തിയാക്കുന്ന ലായനികള്‍ 20 സിഗററ്റ് വലിക്കുന്നതിന് തുല്യം

വീടും പരിസരവും വൃത്തിയാക്കുന്നത് ചിലര്‍ക്ക് ഒരു ഹോബിയാണ്. എന്നാല്‍ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ലായനികള്‍ പ്രത്യേകിച്ച് അത് സ്‌പ്രേ ആയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുകവലിക്കാരുടേത് പോലെയാണ് ഇത്തരം ക്ലീനിംഗ് സ്‌പ്രേ ഉപയോഗിക്കുന്നവരുടെ ശ്വാസകോശമെന്നാണ് കണ്ടെത്തല്‍.

ചെറിയ കാലത്തേക്ക് തന്നെ കെമിക്കലുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നവരില്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. കാലം മുന്നോട്ട് പോകുംതോറും ശ്വാസകോശത്തിന്റെ അറകളില്‍ കേടുപാട് സംഭവിക്കുന്നതായി പഠനം വ്യക്തമാക്കി. ക്ലീനര്‍മാരായി ജോലി ചെയ്തിരുന്ന സ്ത്രീകള്‍ വര്‍ഷങ്ങളോളം സിഗററ്റ് വലിച്ചതിന് തുല്യമായ അവസ്ഥയിലേക്ക് മാറി.

വൃത്തിയാക്കാന്‍ കെമിക്കലുകള്‍ അടങ്ങിയ ലായനികള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധയോടെ ഇത് ഉപയോഗിച്ചില്ലെങ്കില്‍ ശ്വാസകോശത്തിന് കേടുപാട് സംഭവിക്കുമെന്ന വെളിപ്പെടുത്തലാണ് ഈ പഠനം നല്‍കുന്നത്. തുണിയും വെള്ളവും ഉപയോഗിച്ച് കെമിക്കല്‍ ഒഴിവാക്കിയുള്ള വൃത്തിയാക്കലാണ് ഭേദമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

English summary
cleaning sprays are as harmful for lungs as smoking 20 cigarettes
topbanner

More News from this section

Subscribe by Email