Monday November 19th, 2018 - 6:29:am
topbanner

ചോക്ലേറ്റ് കഴിച്ച് ഭാരം കുറയ്ക്കാം ഇങ്ങനെ

suji
ചോക്ലേറ്റ് കഴിച്ച് ഭാരം കുറയ്ക്കാം ഇങ്ങനെ

ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് നിര്‍ത്താന്‍ പറയുന്നതിലും ബുദ്ധിമുട്ടുള്ള കാര്യമില്ല. ഭാരം വര്‍ദ്ധിക്കുമെന്ന് ഭയന്നാണ് ചോക്ലേറ്റ് കഴിക്കാതിരിക്കാന്‍ പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ചോക്ലേറ്റ് കഴിച്ച് ഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് കേട്ടാലോ?

സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ വരട്ടെ. സാധാരണ കടയില്‍ നിന്നും കിട്ടുന്ന മില്‍ക് ചോക്ലേറ്റ് കഴിച്ച് ഭാരം കുറയ്ക്കാമെന്നല്ല പറഞ്ഞുവരുന്നത്. പകരം മധുരം കുറഞ്ഞ ഡാര്‍ക് ബാറുകള്‍ കഴിച്ചാണ് ഈ നേട്ടം കൊയ്യാന്‍ കഴിയുക.

ഭാരം കുറച്ച് നിര്‍ത്താന്‍ ഏറ്റവും ആവശ്യമായ കാര്യം അമിതമായ ഭക്ഷണം കഴിക്കാതിരിക്കുകയെന്നതാണ്. വിശപ്പ് തോന്നുന്ന ഘട്ടങ്ങളില്‍ ഡാര്‍ക് ചോക്ലേറ്റിന്റെ മധുരം നുകരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോക്ലേറ്റിലെ ഫ്‌ളാവനോളുകള്‍ രക്തത്തിലെ പഞ്ചസാരയും, ശരീരത്തിലെ കൊഴുപ്പും കുറയ്ക്കും.

സമ്മര്‍ദം കൂടുമ്പോള്‍ കോര്‍ടിസോള്‍ ലെവല്‍ ഉയര്‍ന്നാണ് ഭാരം കൂടുന്നത്. ചെറിയ തോതില്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ റിലാക്‌സ് ചെയ്യാനുള്ള വഴിയൊരുക്കും. ശരീരത്തിലെ വേദന കുറയ്ക്കാനും ഡാര്‍ക് ചോക്ലേറ്റിന് കഴിവുണ്ട്.

 

 

Read more topics: choclate,body weight
English summary
choclate reduce body weight
topbanner

More News from this section

Subscribe by Email