Monday September 24th, 2018 - 11:18:am
topbanner

11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കരുത്

suji
11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കരുത്

സ്വന്തം മക്കള്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗം വളരെ നേരത്തെ പഠിക്കുന്നത് പല മാതാപിതാക്കളും അഭിമാനത്തോടെ പറയുന്ന കാര്യമാണ്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. പതിനൊന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

11 വയസ്സില്‍ താഴെയുള്ള 40 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. എല്ലാ കൂട്ടുകാര്‍ക്കും അവരുടെ വീട്ടുകാര്‍ കളിക്കാന്‍ ഫോണ്‍ നല്‍കുന്നുവെന്നാണ് മക്കള്‍ പറയുന്ന ന്യായം. രണ്ട് മണിക്കൂറില്‍ അധികം ഫോണ്‍ ഉപയോഗം കൂടിയാല്‍ വിഷാദവും, ആകാംക്ഷയുമെല്ലാം തനിയെ വന്നുചേരും.

സോഷ്യല്‍ മീഡിയ ഉപയോഗത്തിലേക്കും ചെറുപ്രായത്തില്‍ കുട്ടികള്‍ എത്തിച്ചേരുന്നു. ഇതൊന്നും തടയാന്‍ കമ്പനികള്‍ ശ്രമിക്കുമില്ല. കുട്ടികളുടെ മാനസിക ആരോഗ്യത്തെയാണ് ഇതെല്ലാം ബാധിക്കുന്നത്. കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതെ ഇരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ രക്ഷിക്കാനുള്ള മാര്‍ഗ്ഗം.

 

Read more topics: children, smartphones, depression
English summary
children under 11 should not have their own smartphones due to concerns over depression
topbanner

More News from this section

Subscribe by Email