Tuesday February 19th, 2019 - 4:40:pm
topbanner

ടൂത്ത്‌പേസ്റ്റിലെയും, ഷാംപൂവിലെയും കെമിക്കല്‍ പെണ്‍കുട്ടികളെ അതിവേഗം ഋതുമതികളാക്കുന്നു; ഞെട്ടിക്കുന്ന മുന്നറിയിപ്പ്

suji
ടൂത്ത്‌പേസ്റ്റിലെയും, ഷാംപൂവിലെയും കെമിക്കല്‍ പെണ്‍കുട്ടികളെ അതിവേഗം ഋതുമതികളാക്കുന്നു; ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ടൂത്ത്‌പേസ്റ്റ്, ഷാംപൂ തുടങ്ങീ ദിവസേന ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ പെണ്‍കുട്ടികളെ അതിവേഗം ഋതുമതി ആക്കുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വയറില്‍ വലിയ തോതില്‍ കണ്ടെത്തുന്ന ഇവ സ്ത്രീകളില്‍ ലൈംഗിക പൂര്‍ണ്ണതയിലേക്ക് വേഗത്തിലാക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ആണ്‍കുട്ടികളില്‍ ഈ പ്രശ്‌നം വലിയ തോതില്‍ ബാധിക്കുന്നില്ലെന്നും പഠനം പറയുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പെണ്‍കുട്ടികള്‍ വളരെ നേരത്തെ ഋതുമതിയാകുന്ന പ്രശ്‌നത്തെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്തിയത്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ സ്തന, ഒവേറിയന്‍ ക്യാന്‍സറുകള്‍ക്ക് സാധ്യതയേറുന്നു.

എഫ്താലേറ്റ്, പാരാബെന്‍, ഫിനോള്‍ തുടങ്ങിയ കെമിക്കലുകളുടെ സാന്നിധ്യമാണ് ഗവേഷകര്‍ അളന്നത്. ഇവ മൂന്നും സ്‌കിന്‍കെയര്‍, ബാത്ത്‌റൂം, കോസ്‌മെറ്റിക് ഉത്പന്നങ്ങളില്‍ സാധാരണമായി കാണുന്നവയാണ്. ശരീരത്തിലെ സുപ്രധാനമായ സെക്‌സ് ഹോര്‍മോണുകളെ ഈ കെമിക്കലുകള്‍ സ്വാധീനിക്കുന്നതായാണ് കണ്ടെത്തല്‍.

അമ്മയുടെ ശരീരത്തില്‍ കടന്നുകൂടുന്ന ഈ കെമിക്കലുകള്‍ പെണ്‍മക്കളുടെ ശരീരത്തിലെ ഹോര്‍മോണുകളെയും ബാധിക്കുന്നു. സ്‌പ്രേ, ചില സോപ്പുകള്‍ എന്നിവയിലെല്ലാം ഇത്തരം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്.

 

 

 

 

Viral News

Read more topics: chemicals , toothpaste ,shampoo
English summary
chemicals found in toothpaste and shampoo
topbanner

More News from this section

Subscribe by Email