topbanner
Tuesday March 20th, 2018 - 9:04:pm
topbanner
Breaking News
topbanner

സൗന്ദര്യവും നിറവും വര്‍ദ്ധിക്കാന്‍ കാരറ്റ്ജ്യൂസ് ഉത്തമം

Jikku Joseph
സൗന്ദര്യവും നിറവും വര്‍ദ്ധിക്കാന്‍ കാരറ്റ്ജ്യൂസ് ഉത്തമം

കാരറ്റിന് ധാരാളം ഗുണങ്ങളുണ്ട്. കാരറ്റില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവയും അയണും ധാരാളം അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് നിത്യേന കാരറ്റ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

രക്തസമ്മര്‍ദ്ദം ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റിന് കഴിവുണ്ട്. മുലപ്പാലിന്റെ ഗുണം വര്‍ദ്ധിപ്പിക്കാന്‍ കാരറ്റ് നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ പച്ച കാരറ്റ് കഴിക്കുന്നതുകൊണ്ട് മലബന്ധം ഒഴിവാക്കാന്‍ സാധിക്കും. പല്ലുകള്‍ വൃത്തിയാവുകയും ചെയ്യും. ചര്‍മ്മസംരക്ഷണത്തിന് കാരറ്റ് അരച്ച് പാലില്‍ ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. ദിവസവും കാരറ്റ്ജ്യൂസ് കുടിച്ചാല്‍ സൗന്ദര്യവും നിറവും വര്‍ദ്ധിക്കും.

English summary
carrot is good for health and body
topbanner

More News from this section

Subscribe by Email