Tuesday September 25th, 2018 - 1:05:am
topbanner

സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം ഭാവിയില്‍ ഓര്‍മ്മക്കുറവിന് കാരണമായേക്കും

NewsDesk
സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം ഭാവിയില്‍ ഓര്‍മ്മക്കുറവിന് കാരണമായേക്കും

സോഫ്റ്റ് ഡ്രിങ്കുകളുടെയും മറ്റ് കാനുകളിലായി ലഭിക്കുന്ന പാനീയങ്ങളുടെയും ദീര്‍ഘകാല ഉപയോഗം മനുഷ്യരില്‍ ഓര്‍മ്മക്കുറവിന് കാരണമാകുമെന്ന് പഠനം. ടിന്നിലടച്ച തരത്തിലുളള മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നത് പല്ലുകള്‍ക്കും ദോഷവരുത്തുമെന്നും എല്ലാവര്‍ക്കുമറിയുന്നതാണ് എന്നാല്‍ അത് മാത്രമല്ല സ്‌ട്രോക്ക് വരാനുള്ള സാധ്യതയും അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയു വളരെയധികമാണ്. സോഫ്റ്റ് ഡ്രിങ്ക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഫ്രൂട്ട് ജ്യൂസുകള്‍, സോഡ എന്നിവയും ഇത്തരത്തില്‍ രോഗങ്ങള്‍ക്ക് കാരണമാകും.

ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതലായി സോഡപോലുളള പാനീയങ്ങള്‍ അകത്താക്കുന്നുണ്ടെങ്കില്‍ അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യത 60 ശതമാനത്തിലും അധികമാണ്. 30 വയസ്സിന് മുകളിലുള്ള നാലായിരത്തോളം പേരിലാണ് പഠനം നടത്തിയിരുന്നത്. തലച്ചോറിലുള്ള രക്തധമനികളെയാണ് ഇത്തരം പാനീയങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ബാധിക്കുന്നത്. മധുരമടങ്ങിയ പാനീയങ്ങളാണ് ഏറ്റവും അപകടകാരികള്‍  ഹെല്‍ത്ത് ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ ഡിമന്‍ഷ്യപോലുളള രോഗങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇവയെ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി എടുക്കാന്‍ കാരണം.

Read more topics: juice, soft drinks,
English summary
canned juices Study finds sugary drinks cause poor memory
topbanner

More News from this section

Subscribe by Email