Saturday February 23rd, 2019 - 6:41:pm
topbanner

ടി സെല്‍ തെറാപ്പി; അര്‍ബുദ രോഗചികിത്സയില്‍ വിപ്ലവകരമായ കണ്ടെത്തല്‍

NewsDesk
ടി സെല്‍ തെറാപ്പി; അര്‍ബുദ രോഗചികിത്സയില്‍ വിപ്ലവകരമായ കണ്ടെത്തല്‍

ലണ്ടന്‍: കാന്‍സര്‍ രോഗചികിത്സയില്‍ വിപ്ലവകരമായ കണ്ടെത്തലുമായി ഒരുസംഘം ശാസ്ത്രജ്ഞര്‍. ശരീരത്തിലെ രോഗപ്രതിരോധകോശങ്ങളായ ശ്വേതരക്താണുക്കളെ ഉപയോഗിച്ച് അര്‍ബുദത്തെ കീഴ്‌പ്പെടുത്തുന്ന നൂതനചികിത്സ മിലാനിലെ സാന്‍ റാഫേല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

രക്താര്‍ബുദത്തിന് പുതിയ ചികിത്സാരീതി ഏറെ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അര്‍ബുദചികിത്സാരംഗത്ത് ഈ കണ്ടെത്തല്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

അഞ്ചുമാസത്തിനപ്പുറം ജീവിച്ചിരിക്കില്ലെന്ന് വിധിച്ച രക്താര്‍ബുദബാധിതര്‍ 18 മാസത്തെ ടിസെല്‍ ചികിത്സയിലൂടെ രോഗമുക്തരായെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. രോഗം തിരിച്ചുവരുന്നതിന്റെ സൂചനയും ഇവരിലില്ലെന്നും പറയുന്നു.

മരുന്നിന്റെ സ്വാധീനം 14 വര്‍ഷം വരെ നിലനില്‍ക്കുമെന്നും അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലുണ്ട്. മരുന്നു പരീക്ഷിച്ച 94 ശതമാനം രോഗികളിലും രോഗം പൂര്‍ണമായി മാറി.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അര്‍ബുദം ബാധിച്ച 35 പേരിലാണ് പരീക്ഷണചികിത്സ നടത്തിയത്. ഇതില്‍ 90 ശതമാനത്തിലേറെപ്പേരിലും ചികിത്സ വിജയിച്ചു. ക്രോണിക് ലിംഫോസൈറ്റ് ലുക്കീമിയ ബാധിച്ച 40 രോഗികളില്‍ നടത്തിയ പരീക്ഷണചികിത്സയില്‍ 80 ശതമാനത്തിലേറെപ്പേര്‍ അതിനോട് അനുകൂലമായി പ്രതികരിച്ചു. ഇതില്‍ പാതിപ്പേരും 18 മാസംകൊണ്ട് പൂര്‍ണമായി രോഗമുക്തരായി. ഇത് അത്ഭുതാവഹമാണെന്ന് സിയാറ്റിലിലെ ഫെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ. സ്റ്റാന്‍ലി റിഡെല്‍ അഭിപ്രായപ്പെട്ടു.

രോഗിയുടെ ശരീരത്തിലെ രക്തത്തില്‍നിന്നു വേര്‍തിരിച്ചെത്തുന്ന ശ്വേത രക്താണുക്കളാണു ക്യാന്‍സറിനെ നേരിടാന്‍ ഉപയോഗിക്കുന്നത്. ഇവയെ ജനിതകമാറ്റം വരുത്തിയ ശേഷം ലാബില്‍ വര്‍ധിപ്പിക്കും. ഇവയെ രക്തത്തില്‍ കലര്‍ത്തിയാണു ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ രക്താണുക്കളുടെ പ്രവര്‍ത്തനം 14 വര്‍ഷം വരെ ഉണ്ടാകും. രോഗം മടങ്ങിവരില്ലെന്ന് ഇത് ഉറപ്പാക്കുമെന്നും ഗവേഷകര്‍ പറയുന്നു.

'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട, പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം അവസാനിച്ചത് കൊലപാതകത്തില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സ്‌കൂളില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട്

ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി

നഗ്നചിത്രത്തിന്റെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍

 

Viral News

Read more topics: Cancer, therapy
English summary
Cancer researchers claim 'extraordinary results' using T-cell therapy
topbanner

More News from this section

Subscribe by Email