Tuesday August 14th, 2018 - 2:00:pm
topbanner
Breaking News

മൊബൈല്‍ ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ; ഈ പഠനം ആശങ്കയാകുന്നു

suji
മൊബൈല്‍ ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ; ഈ പഠനം ആശങ്കയാകുന്നു

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു വ്യക്തിയെ ഇന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. വിവിധ രൂപത്തിലും ഭാവത്തിലുമെത്തുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെയാണ് ജനം. എന്നാല്‍ മൊബൈല്‍ ഉപയോഗവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന ആശങ്ക വളര്‍ത്തുന്ന പഠനഫലമാണ് ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചത്.

ഗ്ലിയോബ്ലാസ്‌റ്റോമ മള്‍ട്ടിഫോം എന്നറിയപ്പെടുന്ന ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ ഇവയുടെ എണ്ണം ഇരട്ടിയായി വളര്‍ന്നതായാണ് കണ്ടെത്തിയത്. തലയുടെ മുന്‍ഭാഗത്ത് രൂപപ്പെടുന്ന ട്യൂമറുകളും മൊബൈല്‍, കോഡ്‌ലെസ് ഫോണുകളുടെ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ആശങ്ക അറിയിക്കുന്നത്.

സെല്‍ഫോണ്‍ റേഡിയേഷന്‍ രണ്ട് തരത്തിലുള്ള ബ്രെയിന്‍ ട്യൂമറുകള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കൈയില്‍ വളരെ സ്‌നേഹത്തോടെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ സാധ്യത കൂടുന്നതായാണ് ക്യാന്‍സര്‍ റിസേര്‍ച്ച് അന്താരാഷ്ട്ര ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.

ഓരോ വ്യക്തിയുടെയും പ്രിയ സുഹൃത്തായ ഫോണ്‍ ക്യാന്‍സറിനും, ട്യൂമറിനും പുറമെ കേള്‍വിക്കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയവയും സമ്മാനിക്കും.

 

 

Read more topics: mobile phones, cancer
English summary
can mobile phones cause cancer the new study
topbanner

More News from this section

Subscribe by Email