Wednesday July 24th, 2019 - 6:18:am
topbanner
topbanner

തമാശ പറഞ്ഞ് ചിരിച്ച് ഒരു തലച്ചോര്‍ ശസ്ത്രക്രിയ; 20കാരന്റെ ട്യൂമര്‍ നീക്കം ചെയ്തത് സ്വബോധത്തില്‍

suji
തമാശ പറഞ്ഞ് ചിരിച്ച് ഒരു തലച്ചോര്‍ ശസ്ത്രക്രിയ; 20കാരന്റെ ട്യൂമര്‍ നീക്കം ചെയ്തത് സ്വബോധത്തില്‍

തലച്ചോര്‍ തുറന്നുവെച്ച് ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍ സ്വബോധത്തോടെ ഇരിക്കാന്‍ രോഗിക്കും ധൈര്യം ഉണ്ടാകണം. കാമറൂണ്‍ റേയുടെ തലച്ചോര്‍ തുറന്നുവെച്ച് ട്യൂമര്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ അന്വേഷണം നടത്തുമ്പോള്‍ തമാശകള്‍ പറഞ്ഞാണ് 20കാരന്‍ ഉണര്‍ന്നിരുന്നത്. ഒരു ചെറിയ ബോളിന്റെ വലുപ്പത്തിലുള്ള ട്യൂമറാണ് ഈ യുവാവിന്റെ തലച്ചോറില്‍ നിന്നും നീക്കം ചെയ്തത്. തനിക്ക് ചുറ്റും കൂടിയ ഡോക്ടര്‍മാരോടും, നഴ്‌സുമാരോടും തലച്ചോര്‍ പുറത്തെത്തിയോ എന്നായിരുന്നു റേ അന്വേഷിച്ചത്.

യുകെയില്‍ സ്വബോധത്തില്‍ തലച്ചോര്‍ ശസ്ത്രക്രിയ നടത്തിയ ഏതാനും വ്യക്തികളില്‍ ഒരാളാണ് കാമറൂണ്‍ റേ. എവേക്ക് ക്രാനിയോട്ടമിയെന്നാണ് ഈ രീതിക്ക് പേര്. സാധാരണ ബ്രെയിന്‍ സര്‍ജറികളില്‍ രോഗികളെ ദീര്‍ഘസമയത്തേക്ക് ഉറക്കത്തിലേക്ക് കടത്തിവിടുകയാണ് പതിവ്. എന്നാല്‍ എവേക്ക് ക്രാനിയോട്ടമിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ലോക്കല്‍ അനസ്തറ്റിക് മാത്രമാണ് നല്‍കുക. ഇത് ഇവരെ അലേര്‍ട്ടില്‍ നിര്‍ത്തുകയും, സര്‍ജറി ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ഓപ്പറേഷനിടെ സര്‍ജന്‍മാര്‍ രോഗിയില്‍ ഭാഷാ, മൂവ്‌മെന്റ് ടെസ്റ്റുകളും നടപ്പാക്കും. തലച്ചോറിലെ പല ഇടങ്ങളിലും തട്ടും മുട്ടും ഏല്‍ക്കുമ്പോള്‍ ഏത് വിധത്തിലാകും കഴിവുകളെ ബാധിക്കുകയെന്ന് പരിശോധിക്കാനാണ് ഈ രീതി. ഇതുവഴി ഏതെല്ലാം ഭാഗത്ത് മുറിവ് ഉണ്ടാക്കാന്‍ കഴിയുമെന്നും, ഏതെല്ലാം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ജന്‍മാര്‍ക്ക് വിവരം ലഭിക്കും. ഇടത് മുന്‍ഭാഗത്തെ ലോബിനുള്ളിലായിരുന്നു റേയുടെ കേസില്‍ ട്യൂമര്‍ ഒളിച്ചിരുന്നത്. ഭാഷ, സംസാരം, ഓര്‍മ്മ തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ ഇവിടെ നിന്നും നിയന്ത്രിക്കപ്പെടുന്നു.

ഒരു മില്ലിമീറ്റര്‍ എങ്കിലും മാറി ഒരു മുറിവുണ്ടായാല്‍ ഗുരുതരമായ സ്ഥായിയായ ക്ഷതമാണ് തലച്ചോറിന് സംഭവിക്കുകയെന്ന് ന്യൂറോസര്‍ജന്‍ ഡോ. ഇസ്മായില്‍ ഉഘ്രാട്ദര്‍ വ്യക്തമാക്കി. ബര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലാണ് കാമറൂണ്‍ റേയുടെ സര്‍ജറി നടത്തിയത്.

 

Read more topics: brain surgery,conscious mind
English summary
brain surgery with conscious mind
topbanner

More News from this section

Subscribe by Email