വാഷിങ്ടണ്‍: വിവാഹം കഴിഞ്ഞ് കാലങ്ങളായിട്ടും ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെക്സ് പൊസിഷന്‍ മാറ്റി പരീക്ഷിക്കൂ. അമേരിക്കയിലെ വന്ധ്യതാനിവാരണ വിദഗ്ദ്ധ ഡോ.മറിലിന് ഗ്ലെന്വൈലാണ് ഈ പുതിയ ഉപദേശം നല്‍കുന്നത്. സെക്സിനിടയിലും സെക്സിന് ശേഷവും പങ്കാളികള്‍ കിടക്കയില്‍ ഏത് പൊസിഷന്‍ സ്വീകരിക്കുന്നോ, അത് ഗര്‍ഭം ധരിക്കാനുള്ള സാധ്യതയെ ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്.
പുരുഷന് മുകളിലും സ്ത്രീ താഴെയുമായുള്ള മിഷനറി പൊസിഷനിലാണ് ഏറ്റവും ഗര്‍ഭധാരണ സാധ്യതയെന്നാണ് ഡോ.ഗ്ലെന്വൈലിന്റെ അഭിപ്രായം. ഈ പൊസിഷനില്‍ ലിംഗത്തിന് യോനിയിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ കഴിയുമെന്നും അതിനാല്‍ത്തന്നെ ബീജത്തിന് അണ്ഡവുമായി കൂടിച്ചേരാനുള്ള സാധ്യത കൂടുതലാണെന്നുമാണ് അവര്‍ പറയുന്നത്.
അതേസമയം തന്റെ ഈ അഭിപ്രായത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ അണ്ഡവുമായി ബീജകോശങ്ങള്‍ ഏറ്റവുമടുക്കുമ്പോള് ഗര്‍ഭധാരണം നടക്കുന്നുവെന്ന കാര്യത്തെയാണ് അവര്‍ തന്റെ നിരീക്ഷണം ശരിയാണെന്നു കാട്ടാനായി കൂട്ടുപിടിക്കുന്നത്.
കൂടാതെ ഗുരുത്വാകര്ഷണത്തിന് എതിരായ ഏതു പൊസിഷനും, ഉദാഹരണത്തിന് സ്ത്രീ മുകളിലും പുരുഷന് താഴെയുമായുള്ളത്, ഗര്‍ഭധാരണസാധ്യത കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം പൊസിഷനുകളില്‍ ബീജത്തിന് ശരിയായ രീതിയില്‍ സഞ്ചരിക്കാനാകില്ലെന്നാണ് ഡോ.ഗ്ലൈന്വെലിന്റെ പക്ഷം.
ഗര്‍ഭം ധരിക്കാന്‍ സാധ്യതയുള്ള മറ്റൊരു പൊസിഷന്‍, പുരുഷന് പിന്നില്‍ നിന്നും സ്ത്രീയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഈ പൊസിഷനില്‍ സ്ത്രീയുടെ പിന്‍ഭാഗം തലയേക്കാള്‍ ഉയര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഗ്ലെന്വൈല് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ മുമ്പു പറഞ്ഞ മിഷനറി പൊസിഷനേക്കാള്‍ ഗര്‍ഭധാരണ സാധ്യത കുറവാണ് ഈ പൊസിഷനില്‍.
എന്തായാലും ഈ രണ്ടു പൊസിഷനുകളും പരീക്ഷിച്ചു നോക്കാന്‍ തന്നെയാണ് ഡോ.ഗ്ലെന്വൈല് തന്റെ ലേഖനത്തില്‍ പറയുന്നത്.
അന്യപുരുഷനുമായുള്ള ലൈംഗികബന്ധം ശരിയാണോയെന്ന് ഭര്‍തൃമതി?
കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ
ഉറ്റ സുഹൃത്തുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ?
മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി
അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ 15കാരനെ വിട്ടുകാര്‍ക്കൊപ്പം വിട്ടു
ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന സംശയം; യുവതി മക്കളെ കൊലപ്പെടുത്തി