topbanner
Friday November 24th, 2017 - 4:39:pm
topbanner
Breaking News

കുടംപുളിയുടെ ഔഷധപ്രയോഗങ്ങള്‍

Jikku Joseph
കുടംപുളിയുടെ ഔഷധപ്രയോഗങ്ങള്‍

സാധാരണ ഭക്ഷ്യസാധനങ്ങള്‍ രുചി കൂടാനാണ്  കുടംപുളി ഉപയോഗിക്കുന്നത്. ഒമരപ്പുളി, പിണംപുളി, വടക്കന്‍പുളി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം ഗാര്‍സിനിയ കംബോജിയ എന്നാണ്. കുടംപുളിയുടെ പൂക്കള്‍ സാധാരണ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു ഡിസംബര്‍-മാര്‍ച്ച് മാസങ്ങളിലാണ്.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ കായകള്‍ പഴുക്കുന്നതോടെ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തിലാകും. കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിന്‍ മേല്‍തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടില്‍ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്‌കോര്‍ബിക് ആസി!ഡ്, ടാര്‍ടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങള്‍. കൂടാതെ കാല്‍സ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്.

English summary
benefits of yellow kokum
topbanner topbanner

More News from this section

Subscribe by Email