topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

ഇളനീര്‍ കുടിക്കുന്നതുവഴി ശരീരത്തിനുണ്ടാകുന്ന നേട്ടങ്ങള്‍

Jikku Joseph
ഇളനീര്‍ കുടിക്കുന്നതുവഴി ശരീരത്തിനുണ്ടാകുന്ന നേട്ടങ്ങള്‍

മലയാളിയുടെ ഇഷ്ടപാനീയമാണ് ഇളനീര്‍ അഥവാ കരിക്ക്. തീര്‍ത്തും പ്രകൃതിദത്ത പാനീയം. ധാതുക്കളും പൊട്ടാസ്യാവും ചേര്‍ന്ന പാനീയം സൂപ്പര്‍ ഡ്രിങ്ക് ആയാണ് അറിയപ്പെടുന്നത്. ഇളനീര്‍ കുടിക്കുന്നതുവഴി ഇരട്ടിയിലധികം നേട്ടം ശരീരത്തിനുണ്ടാകും. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാല്‍സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മലയാളിയുടെ കല്‍പ്പവൃക്ഷമായ തെങ്ങില്‍ നിന്ന് ലഭിക്കുന്ന ഇളനീര്‍.

അതിരാവിലെ ഒഴിഞ്ഞവയറില്‍ ഇളനീര്‍ കുടിക്കുന്നത് പലതരത്തില്‍ ഗുണകരമാണ്. ഇളനീരില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പോഷണ സംവിധാനത്തെ പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും. ശരീരത്തിന്റെ തൂക്കക്കുറവിനുള്ള പരിഹാരം കൂടിയാണിത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകാവുന്ന നിര്‍ജലീകരണം, മലബന്ധം എന്നിവക്കുള്ള പരിഹാരം കൂടിയാണിത്. രാവിലെ കണ്ടുവരുന്ന അസ്വസ്ഥത, നെഞ്ചെരിച്ചില്‍ എന്നിവക്കും ഇളനീര്‍ അത്യുതമമാണ്.

ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനസഹായിയായും ഇത് പ്രവര്‍ത്തിക്കുന്നു. ഭക്ഷണത്തിന് ശേഷമുണ്ടാകാവുന്ന അസ്വസ്ഥതകളെയും ഇത് ഇല്ലാതാക്കുന്നു.

സ്ഥിരമായി ഇളനീര്‍ കുടിക്കുന്നത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് സ്ഥിരപ്പെടുത്താനും അതുവഴി രക്തസമ്മര്‍ദം ക്രമീകരിച്ചുനിര്‍ത്താനും ദഹനപ്രക്രിയ എളുപ്പത്തില്‍ ആക്കുകയും ചെയ്യും. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇതിന് കഴിയും. കിടക്കുന്നതിന് മുമ്പ് ഇളനീര്‍ കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും അതുവഴി മൂത്രനാളി, വൃക്ക സംബന്ധമായ അസുഖങ്ങളെ തടയാനും കഴിയും.

English summary
benefits of coconut water for your health
topbanner topbanner

More News from this section

Subscribe by Email