Saturday September 22nd, 2018 - 2:06:am
topbanner

വലിച്ചെറിയുന്ന പഴത്തൊലിയിലെ ഗുണങ്ങള്‍

Jikku Joseph
വലിച്ചെറിയുന്ന പഴത്തൊലിയിലെ ഗുണങ്ങള്‍

പലപ്പോഴും പഴം തിന്നിട്ട് പഴത്തൊലി നമ്മള്‍ വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. പഴത്തൊലിയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.  പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുന്നത് വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും. പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണാം. വേദന മാറ്റാന്‍ വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച് പുരട്ടാം. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്.

സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതി. ഷൂ പോളിഷ് ചെയ്യാന്‍ ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം. സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കണം. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.

അരിമ്പാറ മാറ്റാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി കൊണ്ട് അരിമ്പാറ ഉള്ള സ്ഥലത്തു ഉരസുക, രാത്രി ഇത് അവിടെ കെട്ടി വച്ച് കിടന്നുറങ്ങുക, രാവിലെ ഇത് നീക്കം ചെയ്യാം. നല്ലൊരു വേദന സംഹാരിയാണ് പഴത്തൊലി എന്നറിയാമോ? കേട്ട് അതിശയിക്കണ്ട, ഒന്ന് പരീക്ഷിച്ചു നോക്കൂ. എവിടെയാണോ വേദനയുള്ളത് അവിടെ പഴത്തൊലി അമര്‍ത്തി വയ്ക്കുക. ഏകദേശം 30 മിനിറ്റ് കഴിഞ്ഞശേഷം നീക്കം ചെയ്തു നോക്കു. ഇങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട് നാം വലിച്ചെറിയുന്ന പഴത്തൊലിയില്‍.

English summary
benefits of banana peel
topbanner

More News from this section

Subscribe by Email