Friday September 21st, 2018 - 6:10:am
topbanner
Breaking News

ബിയര്‍ കുടിക്കുന്നതിന് മുന്‍പ്....

Jikku Joseph
ബിയര്‍ കുടിക്കുന്നതിന് മുന്‍പ്....

ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവും അതു പോലെ തന്നെ ദോഷവുമാണ്. റെഡ് വൈന്‍ ശരീത്തെ ആരോഗ്യകരവും, അതു പോലെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളെയും പക്ഷാഘാതത്തെയുമൊക്കെ പ്രതിരോധിക്കുകയും ചെയ്യാറുണ്ട്. പുരുഷശീരത്തില്‍ ഒരു ദിവസം 710 മില്ലി മാത്രമേ ബിയര്‍ ഉണ്ടാകാന്‍ പാടുള്ളൂ, സ്ത്രീകള്‍ക്ക് ഇതിന്റെ അളവ് 355 മില്ലി മാത്രമാണ് പാടുള്ളത്. ബിയറിന്റെ ഗുണവും ദോഷവും എന്തൊക്കെയാണെന്ന് അറിയാം.

ബിയര്‍ കുടിയ്ക്കുന്നതിന്റെ ഗുണങ്ങള്‍

* അസ്ഥികളെ സംരക്ഷിക്കുന്നു
ബിയര്‍ കഴിയ്ക്കുന്നത് അസ്ഥികള്‍ക്ക് സംരക്ഷണവും ബലവും നല്‍കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പല പഠനങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. അസ്ഥിക്ഷയത്തിനെ പ്രതിരോധിക്കാന്‍ ബിയറിന് കഴിയുന്നുണ്ട്.

* ആരോഗ്യമുള്ള ഹൃദയത്തിന്
ഒരു ദിവസം ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് ഒറു ചൊല്ലുണ്ട്. അതുപോലെ തന്നെയാണ് ബിയറും ബിയര്‍ കഴിയ്ക്കുന്നത് നല്ല കൊളസ്‌ട്രോളിനെ ഉണ്ടാക്കുമെന്നും, ഇത് ആരോഗ്യത്തെ നന്നായി നിലനിര്‍ത്തുമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

* വ്യക്കയുടെ ആരോഗ്യത്തിന്
പഠനങ്ങള്‍ അനുസരിച്ച് ബിയര്‍ കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കുന്നുവെന്നും വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുവെന്നും പറയുന്നു. ധാരാളം ബി വിറ്റാമിനുകളെ ശരീരത്തിന് നല്‍കാന്‍ ബിയറിന് സാധിക്കുന്നു.

ബിയര്‍ കുടിയ്ക്കുന്നതിന്റെ ദോഷങ്ങള്‍

* കുടവയര്‍
ബിയര്‍ ദിവസവും കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനും കുടവയര്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.

* നെഞ്ചെരിച്ചില്‍
ബിയര്‍ കഴിയ്ക്കുന്നത് നെഞ്ചെരിച്ചിലും ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.

* നിര്‍ജ്ജലീകരണം
ബിയര്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനും ബിയര്‍ കാരണമാകുന്നു.

Read more topics: beer, health, health tips, drinking
English summary
before drinking beer
topbanner

More News from this section

Subscribe by Email