Friday November 16th, 2018 - 12:36:am
topbanner

ആപ്പിള്‍ ആരോഗ്യത്തിന് നല്ലത്; ശ്രദ്ധിച്ചില്ലെങ്കില്‍ അനാരോഗ്യത്തിനും

Jikku Joseph
ആപ്പിള്‍ ആരോഗ്യത്തിന് നല്ലത്; ശ്രദ്ധിച്ചില്ലെങ്കില്‍ അനാരോഗ്യത്തിനും

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. ദിവസവും രാവിലെ ഓരോ ആപ്പിള്‍ വീതം കഴിച്ചാല്‍ അസുഖങ്ങള്‍ അകന്നുനില്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങിന്ന ആപ്പിള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും.

ആപ്പിളിന്റെ പുറത്തെ മെഴുക് ആവരണം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യകരമായി മാറും. ചുരണ്ടിയെടുത്ത് കത്തിച്ചാല്‍ കത്തുന്ന തരത്തിലുള്ള മെഴുകാണ് ആപ്പിളുകളില്‍ ഉള്ളത്. ആപ്പിളുകളിലെ കേട് മറയ്ക്കാനാണ് ഈ മെഴുക് ഉപയോഗിക്കുകയാണ്.

പാകമായവയും അല്ലാത്തവയും എല്ലാം ഇങ്ങനെ മെഴുക് ആവരണവുമായാണ് കടകളില്‍ എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ കേടാവുകയുമില്ല, കേടായത് പുറത്തറിയുകയുമില്ല. നന്നായി കഴുകിയെടുത്താല്‍പ്പോലും പോകാത്ത മെഴുക് പുരണ്ട ആപ്പിള്‍ കഴിക്കുന്നതിലൂടെ ഉയരുന്ന ആരോഗ്യഭീഷണി വേറെയാണ്. അതേസമയം, ഭക്ഷ്യയോഗ്യമായ മെഴുക് അനുവദനീയമാണെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
before buying apple cheack this
topbanner

More News from this section

Subscribe by Email