മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇത് അറിയാത്തവര്‍ ചുരുക്കം. എന്നാല്‍ മറിച്ചൊരു വാദവുമായി ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ രംഗത്ത് വരികയാണ്. ബിയര്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത നല്ക്കിക്കൊണ്ടാണ് ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് സ്ഥിരീകരിച്ചത്.
ബിയറിലെ പോഷകങ്ങള്‍ ഹൃദയരോഗ സാധ്യത കുറച്ച് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വാദം. അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഈ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈനിലും കൂടുതല്‍ പ്രോട്ടീനും, ബി വൈറ്റമിനും ബിയറില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് വാദം.
ബിയര്‍ നിര്‍മ്മിക്കുന്ന ബാര്‍ലിയില്‍ നിന്നുമുള്ള ഫ്ളാവനോയിഡുകളില് ആന്റിഓക്സിഡന്റുകള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ സ്ഥിരീകരിക്കുന്നത്. മുന്തിരിയില്‍ നിന്നും ഇത് വ്യത്യസ്തവുമാണ്. എന്നാല്‍ ഇത് ശരിയായ തോതില്‍ കുടിച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്നും മുന്നഫിയിപ്പുണ്ട്.
ബിയര്‍ കുടിക്കുമ്പോള്‍ നല്ല കൊളസ്ട്രോള്‍ കൂടുന്നതായും കണ്ടെത്തി. ഇത് രക്തധമനികളിലെ തടസ്സങ്ങള്‍ ഒഴിവാക്കുന്നു.