Monday October 22nd, 2018 - 7:07:am
topbanner
Breaking News

ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കണം

Jikku Joseph
ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കണം

ശരീരഭാരം കുറയ്ക്കാണ് നമ്മളില്‍ പലരും ശ്രമിക്കുന്നത്. എന്നാല്‍ അത്തരക്കാര്‍ അതിന് മുമ്പ് ഇതൊന്ന് അറിഞ്ഞിരിക്കണം. ഭാരക്കുറവിന് പാര്‍ശ്വഫലങ്ങളുമുണ്ടെന്ന് അമേരിക്കയിലെ ഗവേഷകസംഘമായ ഫ്രമിങ്ഹാം ഹാര്‍ട്ട് സ്റ്റഡി അവകാശപ്പെടുന്നത്.

ശരീരഭാരം കുറയുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ജേണല്‍ ഓഫ് ബോണ്‍ ആന്‍ഡ് റിസര്‍ച്ച് മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

46 വര്‍ഷം വരെയുള്ള ചെറിയകാലത്തിനിടയില്‍ ഭാരം കുറച്ചവരിലും 40 വര്‍ഷം വരെയുള്ള ദീര്‍ഘകാലത്തിനിടയില്‍ ഭാരം കുറച്ചവരിലുമാണ് പഠനം നടത്തിയത്. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസ്ഥികളുടെ ബലക്ഷയം, ശരീരഭാരം കുറച്ചവരിലാണ് കൂടുതലും കാണപ്പെട്ടത്.

അസ്ഥിയുടെ സാന്ദ്രത, രൂപഘടന, ദൃഡത എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു. 40 കൊല്ലത്തിനിടെ അഞ്ചു ശതമാനം ഭാരംകുറഞ്ഞവരില്‍ എല്ലൊടിയാനുള്ള സാധ്യത മൂന്നിരട്ടിയാണ്.

അതേസമയം പ്രത്യേക വ്യായാമത്തിലൂടെയും പോഷകസന്തുലിതമായ ഭക്ഷണരീതി അവലംബിക്കുന്നതിലൂടെയും ഇതിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാനാകുമെന്നും പഠനത്തിലൂടെ തെളിഞ്ഞെന്ന് ഗവേഷകസംഘം വെളിപ്പെടുത്തി.

 

 

English summary
bad side of loosing weight
topbanner

More News from this section

Subscribe by Email