Tuesday November 20th, 2018 - 1:24:pm
topbanner

അര്‍ബുദബാധയെ പ്രതിരോധിക്കാന്‍ തായ്‌ലന്റുകാരുടെ മാങ്ങ

Jikku Joseph
അര്‍ബുദബാധയെ പ്രതിരോധിക്കാന്‍ തായ്‌ലന്റുകാരുടെ മാങ്ങ

അര്‍ബുദബാധയെ പ്രതിരോധിക്കാന്‍ കഴിയുന്നതെന്ന് അവകാശപ്പെടുന്ന മാങ്ങ വികസിപ്പിച്ച് ഉത്തര തായ്‌ലന്റിലെ നെയ്ര്‍സുന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. തായ്‌ലാന്റ്  റിസര്‍ച്ച് ഫണ്ടിന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിലാണ് മാങ്ങ വികസിപ്പിച്ചത്.

കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റി  ഓക്‌സിഡന്റ്, കരോട്ടിനോയിഡ്, ആന്തോസിയാനിന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിച്ചാണ് മഹക്കനോക്ക് മാങ്ങ വികസിപ്പിച്ചതെന്ന്  അഗ്രികള്‍ച്ചര്‍ ഫാക്കല്‍റ്റിയിലെ അസി. പ്രഫസര്‍ ഡോ. പീറാസക് ചെയ്പ്രസാര്‍ട് പറയുന്നു.

ഓറഞ്ചിനും ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും മഞ്ഞ കളറില്‍ കാണുന്ന കരോട്ടിനോയ്ഡ് മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കാന്‍സര്‍, ഹൃദ്രോഗം, പ്രായാധിക്യത്തില്‍ കണ്ണിന്റെ റെറ്റിനയില്‍ ഉണ്ടാകാവുന്ന അസുഖങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. ആന്തോസിയാനിന്‍ ഹൃദ്രോഗം, മസ്തിഷ്‌ക്കാഘാതം എന്നിവക്കുള്ള സാധ്യതയെയും ചെറുക്കുന്നു.
 
മഹക്കനോക്ക് മാങ്ങ തൈ നങ്ക്ലാങ് വാന്‍ മാങ്ങയുടെയും ആസ്‌ട്രേലിയന്‍ മാങ്ങയായ സണ്‍സെറ്റിന്റെയും സങ്കര ഇനമാണെന്ന് ഡോ. പീരാറസക് പറയുന്നു. വിളവെടുപ്പിന് മുമ്പ് മിതെയ്ല്‍ ജാസ്‌മൊണേറ്റ് ഉപയോഗിക്കുന്നത് മാങ്ങയില്‍ വിറ്റാമിന്‍ സി, ഗ്ലൂക്കോസ്, ഫ്രുക്‌ടോസ്, കരോട്ടിനോയിഡ്, സര്‍ക്കോസ് എന്നിവയുടെ അളവ് ഉയരാന്‍ കാരണമാകുമെന്ന് ഗവേഷക സംഘം കണ്ടെത്തി. മീതെയ്ല്‍ ജാസ്‌മൊണേറ്റ് എതഫോണിനൊപ്പം ഉപയോഗിക്കുന്നത് കരോട്ടിനോയിഡിന്റെ അളവ് 50 ശതമാനം വരെ ഉയര്‍ത്താന്‍ സാധിക്കുമെന്നും ഇവര്‍ കണ്ടെത്തി.

മാങ്ങ വിളയുന്ന ഏപ്രില്‍-ജൂണ്‍ മാസങ്ങളിലല്ലാതെയും മഹക്കനോക്ക് മാങ്ങ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാകുമോ എന്നത് സംബന്ധിച്ച് ഗവഷേക സംഘം പഠനം തുടരുകയാണ്.

English summary
anti-cancer mango unveiled
topbanner

More News from this section

Subscribe by Email