topbanner
Saturday October 21st, 2017 - 6:35:am
topbanner

ദഹനസംബന്ധമായ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അകറ്റിനിര്‍ത്താന്‍ മോര് ഉത്തമം

Jikku Joseph
ദഹനസംബന്ധമായ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അകറ്റിനിര്‍ത്താന്‍ മോര് ഉത്തമം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ഇതിന് പരിഹാരം കാണുന്നതിനായി പല മരുന്നുകളും മറ്റും എടുത്ത് കഴിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം. മോര് ഇതിന് നല്ലൊരു പരിഹാരമാണ്. എങ്ങനെ മോര് ഉപയോഗിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാം എന്ന് നോക്കാം.

അസിഡിറ്റി
നമ്മളെയെല്ലാം പലപ്പോഴും വട്ടം കറക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പെട്ട ഒന്നാണ് അസിഡിറ്റി. ഭക്ഷണശേഷം അല്‍പം മോരു കഴിച്ചാല്‍ അസിഡിറ്റി മാറും എന്നതിന് സംശയം ഒന്നും വേണ്ട. എന്നാല്‍ മോരില്‍ അല്‍പം ഇഞ്ചിയും മുളകും കൂടി ചേര്‍ത്താല്‍ മതി.

ദഹനം
ദഹനത്തിന് ഏറ്റവും നല്ലതാണ് മോര്. മോരാക്കി കഴിക്കാതെ തൈര് തന്നെയും ഉപയോഗിക്കാം. സംഭാരം എന്നരീതിയിലും ഉപയോഗിച്ചാല്‍ ഏറ്റവും നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണം തടയുന്നതിന് മോരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെയാണ് പലരും വെള്ളത്തിനു പകരം മോര് വെള്ളമാക്കി കുടിയ്ക്കുന്നതും സംഭാരത്തിന് പ്രാധാന്യം നല്‍കുന്നതും.

രക്തസമ്മര്‍ദ്ദം
രക്ത സമ്മര്‍ദ്ദത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമാണ് മോര്. മോര് മാത്രമല്ല ഇത് സംഭാരമാക്കിയാല്‍ അതായിരിക്കും ഏറ്റവും ബെസ്റ്റ് മരുന്ന്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര് അല്ലെങ്കില്‍ തൈര്.

ക്യാന്‍സര്‍
ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ മോരിനുണ്ട്. എന്നാല്‍ പലപ്പോഴും ഇത് മാത്രം ആര്‍ക്കും അറിയില്ല. എല്ലാ ദിവസവും മോര് സംഭാരമാക്കി കഴിക്കുന്നത് ക്യാന്‍സറിനെ തടയും.

English summary
amazing benefits and uses of butter milk
topbanner topbanner

More News from this section

Subscribe by Email