topbanner
Tuesday October 17th, 2017 - 10:25:pm
topbanner

ഭക്ഷണത്തിനുശേഷം ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

rajani
ഭക്ഷണത്തിനുശേഷം ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?

ആഹാരം കഴിച്ചതിനുശേഷം നിങ്ങളില്‍ ഈ വക ശീലങ്ങള്‍ ഉണ്ടോ. ഉണ്ടെങ്കില്‍ അവ വേഗം നിര്‍ത്തലാക്കുക ഇല്ലെങ്കില്‍ അത്തരം ശീലങ്ങള്‍ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആഹാരം കഴിച്ച ഉടനെ നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടോ. ഭക്ഷണത്തിന് ശേഷം ഉടനുള്ള പുകവലി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആഹാരത്തിന് ശേഷം ഒരു സിഗററ്റ് വലിക്കുന്നത് തുടര്‍ച്ചയായി 10 സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണ്.

പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കമെന്നാണ് പൊതുവെയുള്ള ധാരാണ. എന്നാല്‍ ഭക്ഷണത്തിന് ശേഷം ഉടന്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കുറവ്, ഗ്യാസ് എന്നിവക്ക് കാരണമാകും.

വയറുനിറഞ്ഞാല്‍ ചെറുമയക്കം പതിവാക്കിയവര്‍ നിരവധിയാണ്. പക്ഷെ ശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊണ്ണത്തടി, ശാരീരികാസ്വാസ്ഥ്യം എന്നിവയായിരിക്കും ഈ ശീലത്തിന്റെ വിപരീത ഫലങ്ങള്‍. ഭക്ഷണത്തിന് ശേഷം ഉടനുള്ള കുളി ഒഴിവാക്കേണ്ടതാണ്.

കൈകാലുകളിലെ അമിതരക്തയോട്ടത്തിന് ആഹാര ശേഷം ഉടനുള്ള കുളി കാരണമാകും.ഭക്ഷണത്തിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നവര്‍ നിരവധിയാണ്. ഹോട്ടല്‍ ഭക്ഷണത്തിന് ശേഷം പലര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഈ ശീലം ശരീരത്തിന് ഒട്ടും നല്ലതല്ല. ശരീരത്തില്‍ അയേണിന്റെ സന്തുലിതാവസ്ഥക്ക് ഈ ചായകുടി കാരണമാകും.

Read more topics: after, food, these, habbit
English summary
after food these habbit
topbanner topbanner

More News from this section

Subscribe by Email