Monday September 24th, 2018 - 11:03:pm
topbanner

പപ്പടത്തിലും വ്യാജന്‍, വ്യാജനെ തിരിച്ചറിയാം

Jikku Joseph
പപ്പടത്തിലും വ്യാജന്‍, വ്യാജനെ തിരിച്ചറിയാം

വ്യാജനായിട്ടും മായം ചേര്‍ക്കാതെയും വിണയില്‍ എത്താത്തതായി ഇപ്പോള്‍ ഒന്നും തന്നെ ഇല്ല. ഇപ്പോള്‍ പപ്പടത്തിന്റെയും വ്യാജന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. പപ്പടം വ്യാജനാണോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാണ്.

വാങ്ങിയ പപ്പടത്തില്‍ നിന്നൊരെണ്ണം പരന്ന പാത്രത്തില്‍ ഇടുക. തുടര്‍ന്ന് പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക. അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോള്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്നു പപ്പടമാണ്.

പപ്പടത്തിന് അധികം രൂപമാറ്റം വരുന്നില്ലെങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പുണ്ടെങ്കിലും അത് വ്യാജ പപ്പടമാണെന്ന് ഉറപ്പിക്കാം. കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പല പപ്പടവും ഉണ്ടാക്കുന്നത്.

പരമ്പരാഗതമായി പപ്പടനിര്‍മ്മാണത്തില്‍ ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നു വേണം പറയാന്‍. ഇത്തരം പപ്പടം സ്ഥിരമായി കഴിച്ചാല്‍ അസിഡിറ്റിയും അള്‍സറും വന്‍കുടലില്‍ കാന്‍സറും കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡറും ഉണ്ടാകാന്‍ കാരണമാകും.

English summary
adulteration in pappad production also report
topbanner

More News from this section

Subscribe by Email