Wednesday September 19th, 2018 - 10:57:pm
topbanner
Breaking News

സിക വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

NewsDesk
സിക വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗകാരിയായ വൈറസാണ് സിക വൈറസ്. സിക വൈറസ് ബാധിച്ചവരില്‍ ചെറിയ പനിയും ചെങ്കണ്ണും ശരീരത്തില്‍ ചുവന്ന് തടിച്ച് വരികയും ചെയ്യും. ഈ ലക്ഷണങ്ങള്‍ സാധാരണയായി 2 മുതല്‍ 7 ദിവസം വരെ ഉണ്ടായെക്കാം. എന്നാല്‍ നിലവില്‍ ഇതിനെതിരായ ചികിത്സയോ വാക്‌സിനോ കണ്ടത്തിയിട്ടില്ല.

2007 ല്‍ പസഫികിലാണ് സിക വൈറസിന്റെ ആരംഭം. 2015 ഓടെ ബ്രസീല്‍ കൊളംബിയ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് 22 ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വൈറസ് വ്യാപിച്ചിച്ചിട്ടുണ്ട്. മറ്റ ഭൂപ്രദേശങ്ങളിലെക്കും അതിവേഗത്തില്‍ ഈ വൈറസ് വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവജാതശിശുക്കളുടെ തലച്ചോറിന് തകരാറുണ്ടാക്കുന്നതാണ് സിക്ക വൈറസ്. കാലക്രമത്തില്‍ നാഡിവ്യൂഹങ്ങളെ ബാധിക്കുന്ന ഗുരുതരരോഗമായി പരിണമിക്കുമെന്നതാണ് സിക്ക വൈറസിനെ അപകടക്കാരിയാകുന്നത്. കൊതുക് കടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് സിക്ക വൈറസില്‍ നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം.

രോഗ ലക്ഷണങ്ങളും അടയാളങ്ങളും
സാധാരണ സാംക്രമണ രോഗലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസും കാണിക്കുന്നത്. പ്രത്യേകിച്ചും ഡെങ്കിപ്പനിയും മറ്റും പോലെ. പനിയും ചെങ്കണ്ണും ശരീരത്തില്‍ ചുവന്ന തടിപ്പ്, സന്ധികളിലും പേശികളിലും വേദന, തലവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. മൈക്രോസെഫാലി (തലയോട്ടി ചുരുങ്ങുന്ന അവസ്ഥയ) എന്ന രോഗവും സിക്ക നൈറസും തമ്മിലുള്ള സാമ്യവും ബന്ധവും ആരോഗ്യവിദഗ്ദ്ധര്‍ പരിശോധിച്ച് വരികയാണ്.

പകരുന്ന രീതി
രോഗാണു അടങ്ങിയ ഈഡിസ് കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഈ കൊതുകുകള്‍ ശരീരത്തില്‍ കടിക്കുന്നത് വഴിയാണ് രോഗാണു പടരുന്നത്. ഇതേ കൊതുകുകള്‍ തന്നെയാണ് ഡെങ്കിപ്പനി ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതും.

രോഗനിര്‍ണയം
PCR (പോളിമെര്‍സ് ചെയ്ന്‍ റിയാക്ഷന്‍) വഴിയും രക്തസാമ്പിളുകള്‍ പരിശോധിക്കുന്നത് വഴിയും രോഗം മനസ്സിലാക്കാന്‍ കഴിയും.

രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്
കൊതുക് കടിയേല്‍ക്കാതെ സൂക്ഷിക്കുകയും കൊതുകളെ നശിപ്പിക്കുകയുമാണ് ഇതിനെതിരായുള്ള പ്രതിവിധി. ശരീരം മുഴുവനായി മറയുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഉചിതം. നിര്‍ബന്ധമായും കൊകുക് വലകള്‍ ഉപയോഗിക്കുക.
വീടിന് ചുറ്റുമായുള്ള വെള്ളം കെട്ടികിടക്കാന്‍ സാധ്യതയുള്ള ഒഴിഞ്ഞ പാത്രങ്ങള്‍ മാറ്റിവെക്കുക. പൂച്ചട്ടികള്‍ ടയറുകള്‍ തുടങ്ങിയ വെള്ളം കെട്ടികിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് കൊതുകുകള്‍ മുട്ടയിടുക. ഇതിന് അവസരം കൊടുക്കാതിരിക്കുക.

ചികിത്സ

നിലവില്‍ സിക്ക വൈറസിനെതിരായ ചികിത്സയോ വാക്‌സിനോ കണ്ടത്തിയിട്ടില്ല. ഏങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വിശ്രമിക്കുക. വേദനകള്‍ക്കും പനിക്കുമായുള്ള പ്രാഥമിക ചികിത്സ തേടുക. രോഗം മൂര്‍ഛിക്കുകയാണെങ്കില്‍ എത്രയും പെട്ടന്ന് വിദഗ്ദ്ധചികിത്സ തേടുക.

അമേരിക്കയില്‍ രണ്ടു വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്.

Read more topics: Zika virus,
English summary
Zika virus could be bigger global health threat than Ebola, say health experts
topbanner

More News from this section

Subscribe by Email