Sunday July 22nd, 2018 - 7:57:pm
topbanner
Breaking News

രക്തസമ്മര്‍ദവും പ്രമേഹവും കുറയുന്നില്ലേ എന്നാല്‍ യോഗ പരീക്ഷിക്കൂ

suji
 രക്തസമ്മര്‍ദവും പ്രമേഹവും കുറയുന്നില്ലേ എന്നാല്‍ യോഗ പരീക്ഷിക്കൂ

ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് യോഗ ഉത്തമപരിഹാരമാകുന്നതായി പഠനം. ഹോങ്കോംഗ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഒരു വര്‍ഷക്കാലം യോഗ പരിശീലിച്ചാല്‍ മാറ്റമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്.

ഉയര്‍ന്ന രക്തസമ്മര്‍ദവും, പ്രമേഹവും, അരയ്ക്കു ചുറ്റുമുള്ള അധിക കൊഴുപ്പും, അസാധാരണമായ കൊളസ്‌ട്രോളും മൂലമാണ് പലപ്പോഴും ഹൃദ്രോഗത്തിലേക്കും, സ്‌ട്രോക്കിനും, ഡയബറ്റിസിലേക്കും നയിക്കുന്നത്. ഇതില്‍ നിന്നും മോചനം നേടാന്‍ യോഗ സഹായിക്കുമെന്നാണ് ശാസ്ത്രീയമായി ഉറപ്പിക്കുന്നത്.

ദീര്‍ഘകാലം യോഗ ചെയ്യുന്നത് ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി സീനിയര്‍ ഗവേഷകന്‍ പാര്‍ക്കോ സിയു വ്യക്തമാക്കി. ആഴ്ചയില്‍ മൂന്ന് ദിവസം ഒരു വര്‍ഷത്തേക്ക് യോഗ ചെയ്തവരിലാണ് പഠനം നടത്തിയത്.

 

English summary
Yoga may benefit people suffering from high blood pressure and sugar
topbanner

More News from this section

Subscribe by Email