Sunday September 23rd, 2018 - 6:00:pm
topbanner

മധുരപാനീയങ്ങള്‍ കുടിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതക്ക് കാരണമാകുമെന്ന് പഠനം

NewsDesk
മധുരപാനീയങ്ങള്‍ കുടിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതക്ക് കാരണമാകുമെന്ന് പഠനം

മധുരപാനീയങ്ങള്‍ എത് പ്രായക്കാര്‍ക്കും എല്ലാ സമയത്തും ഇഷ്ടമാണ്. എന്നാല്‍ ഇവ സ്ഥിരമായി കുടിക്കുന്നത് നല്ലതെന്ന് പലപ്പോഴും ഓര്‍ക്കാറില്ല. എന്നാല്‍ യുവാക്കള്‍ നിര്‍ബന്ധമായും ഇവ ഉപേക്ഷിക്കണം കാരണം ദിവസവും ഒന്നിലധികം തവണ മധുരപാനീയങ്ങള്‍ കുടിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും പൂര്‍ണമായവന്ധ്യതക്ക് കാരണമാകുമെന്ന്
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.

ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തുന്നതടക്കം ശാരീരകമായ പല ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ മധുരപാനീയങ്ങളിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ക്ക് സാധിക്കും. 3828 സ്ത്രീകളിലും 1045 പുരുഷന്മാരിലുമായാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായവരില്‍ ഭൂരിഭാഗവും സൗത്ത് അമേരിക്കന്‍ സ്ത്രീപുരുഷന്മാരാണ്. പന്ത്രണ്ട് മാസത്തോളം ഇവര്‍ നിരവധി പരിശോധനകള്‍ക്ക് വിധേയരാവുകയും ചില ക്വസ്റ്റനെയറുകള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. ഇതില്‍ മധുരപാനീയങ്ങള്‍ കഴിച്ചവരില്‍ ഗര്‍ഭധാരണത്തിനുളള കഴിവ് 60 ശതമാനത്തിലും കുറവായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് മധുരപാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതക്ക് കാരണമാകുമെന്ന് ഗവേഷകര്‍ തെളിയിച്ചത്. കഫീന്‍, മദ്യം, പുകവലി, പൊണ്ണത്തടി തുടങ്ങിയവ വന്ധ്യതക്ക് മറ്റുകാരണങ്ങളാണ്. കുഞ്ഞിനായി തയ്യാറെടുക്കുന്ന ദമ്പതികള്‍ ഈ കാലയളവില്‍ നിര്‍ബന്ധമായും ഇത്തരത്തിലുള്ള മധുരപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ഏപ്പിഡമോളജി എന്ന ശാസ്ത്രപുസ്തകത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വന്ധ്യത ചികിത്സകള്‍ മറ്റെന്തിനെ പോലെയും വന്‍ തുക ചിലവ് വരുന്ന ഒന്നാണ്. അതിനാല്‍ പണം കൊടുത്ത് ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

Read more topics: tips, helth,
English summary
Women who regularly consume soft drinks
topbanner

More News from this section

Subscribe by Email