topbanner
Sunday August 20th, 2017 - 7:44:am
topbanner

എന്തുകൊണ്ടാണ് ഫാസ്റ്റ് ഫുഡിനോട് ഇത്ര പ്രിയം

fasila
എന്തുകൊണ്ടാണ് ഫാസ്റ്റ് ഫുഡിനോട് ഇത്ര പ്രിയം

ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് അറിഞ്ഞാലും ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ ഇഷ്ടം ഫാസ്റ്റ് ഫുഡ് തന്നെയാണ്. രുചികരമായ രസകൂട്ടുകളും കൃത്രിമസ്വാദും ആളുകളെ ഇത്തരം ഭക്ഷണത്തിന്റെ ആരാധകരാക്കി മാറ്റുന്നു. എന്നാല്‍ ഇത്തരം ഒരുപകാരവുമില്ലാത്ത തരം ഭക്ഷണം കഴിക്കാന്‍ തോന്നിപ്പിക്കുന്നതിന് പിന്നില്‍ നമ്മുടെ തലച്ചോറിനും വലിയ പങ്ക് ഉണ്ടത്രേ.

അനാരോഗ്യകരമായ ഭക്ഷണ ശീലത്തിന് അടിമപ്പെടുന്നത് ഓരോ മനുഷ്യന്റെയും തലച്ചോറിലെ ചില ഭാഗങ്ങള്‍ പ്രേരിപ്പിക്കുന്നതിനാണത്രേ. ഫുഡ് സൈന്റിസ്റ്റായ സ്റ്റീവന്‍ വെതര്‍ലി നടത്തിയ പഠനത്തിലാണ് മനുഷ്യര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ തന്നെ ചേര്‍ക്കുന്ന കൃത്രിമ രസക്കൂട്ടുകളും ഇവയുണ്ടാക്കുന്ന പ്രത്യേക മണവും തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും ഇത്തരം ഭക്ഷണങ്ങള്‍ മനുഷ്യരില്‍ വീണ്ടും കഴിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യും.

എന്നാല്‍ ചില മനുഷ്യര്‍ക്ക് ഇത്തരം ഉത്തേജനങ്ങളെ നിയന്ത്രിക്കാനും സാധിക്കും. ഇങ്ങനെയുള്ള നല്ലതല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിനായി സ്റ്റീവ് വെതര്‍ലി ചില ഉപായങ്ങളും പറഞ്ഞുതരുന്നുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുക. ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാന്‍ നേരിട്ട് പോകുന്നത് നല്ല ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങിക്കാന്‍ സഹായിക്കും. സംസ്‌കരിച്ച ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വാങ്ങാതിരിക്കുക.

റെഡ്ഫ്‌ളാഗ് വിഭാഗത്തില്‍പ്പെടുന്ന സാധനങ്ങള്‍. 21 ദിവസത്തെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക. ഡയറ്റ് പ്ലാനിങ്ങ് നടത്തുന്നത് വഴി ഭക്ഷണകാര്യത്തില്‍ കലോറി കൂടുതലുള്ളതും പോഷകങ്ങള്‍ ഇല്ലാത്തവയും എളുപ്പം ഒഴിവാക്കാന്‍ സാധിക്കും. ഇരുപത് ദിവസം ഈ ഭക്ഷണക്രമം പാലിക്കുകയാണെങ്കില്‍ ക്രമേണ നിങ്ങള്‍ നല്ല ഭക്ഷണമാത്രം തിരഞ്ഞെടുത്ത് കഴിക്കുന്ന രീതിയിലേക്ക് എത്തും.

അല്‍പ്പം ചോറ് കറി തുടങ്ങിയവ കഴിച്ചതിന് ശേഷം ചോക്കലേറ്റ് പോലുള്ളവ ഇടയില്‍ കഴികുന്നത് വിശപ്പ് മാറിയില്ലെന്ന തോന്നല്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ടെലിവിഷന് മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാരണം കഴിക്കുന്നാളുടെ ശ്രദ്ധ മുഴുവന്‍ കാണുന്ന കാഴ്ചയിലായിരിക്കും അതിനാല്‍ വയറുനിറഞ്ഞാലും പിന്നെയും കഴിച്ചുകൊണ്ടിരിക്കും. മനസ്സറിയാതെ കഴിക്കുന്നത് ഏറ്റവും അനാരോഗ്യകരമാണ്.

Read more topics: Why, love, fast, food
English summary
Why love fast food