Thursday November 22nd, 2018 - 4:49:pm
topbanner

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും ആയുസ് കൂടുതല്‍

NewsDesk
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും ആയുസ് കൂടുതല്‍

അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനങ്ങളിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും ആയുസ് കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശരാശരി മനുഷ്യായുസ്സിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാളും അഞ്ച് വര്‍ഷം മുമ്പേ മരണപ്പെടുന്നെന്നാണ് ഗവേഷകര്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്.

പൗരുഷത്തെക്കുറിച്ച് വളരെ യാഥാസ്ഥികമായ കാഴ്ച്ചപ്പാട് സൂക്ഷിക്കുന്ന പുരുഷന്മാര്‍ മിക്കപ്പോഴും വളരെ ഗൗരവ്വസ്വഭാവക്കാരനും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കുന്നവനുമായിരിക്കും. ഇത്തരക്കാര്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ പാടെ അവഗണിക്കുന്നവരാണ്. അമേരിക്കയിലെ റോജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡയാന സാഞ്ചസ്സ് ചോഗിക്കുന്നത് കേള്‍ക്കൂ. എന്തുകൊണ്ടായിരിക്കാം പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മുമ്പേ മരണപ്പെടുന്നത്.

സ്ത്രീകളെക്കാള്‍ അഞ്ച് വര്‍ഷം മുമ്പേ തന്നെ പുരുഷന്മാര്‍ മരണപ്പെടാം എന്നാല്‍ ഇതിനെ ജീവശാസ്ത്രപരമായി വ്യത്യാസങ്ങള്‍ കൊണ്ട് ഇക്കര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കില്ല. പ്രിവന്റെറ്റീവ് മെഡിസിനുമായി ബന്ധപ്പെട്ടുള്ള ഒരു ജേര്‍ണലിലാണ് ഇവര്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ ഇവര്‍ 250 പുരുഷന്മാര്‍ക്ക് ഓണ്‍ലൈന്‍ വഴി ക്വസ്റ്റനെയര്‍ നല്‍കുകയും വിവരശേഖരണം നടത്തുകയുമായിരുന്നു. ഇവരോടെല്ലാം പൗരുഷത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടറെ സമീപിക്കുന്നതിനെക്കുറിച്ചും ആരാഞ്ഞു.

അതിന് മറുപടിയായി അവര്‍ പറയുന്നത് ലേഡി ഡോക്ടറെക്കാള്‍ മെയില്‍ ഡോക്ടറെ സമീപിക്കാനാണ് കൂടുതല്‍പേരും ഇഷ്ടപ്പെടുന്നത് എന്നാണ്. കാരണമായി ഇവര്‍ പറയുന്നത് പുരുഷ ഡോക്ടര്‍മാരാണ് സ്ത്രീകളെക്കാള്‍ കഴിവുള്ളത് എന്ന യാഥാസ്ഥിക ചിന്തയുടെ ഭാഗമായാണ്. ലേഡി ഡോക്ടര്‍മാരെ സമീപിക്കുന്നതിന് മടിക്കുന്നതിന് മറ്റൊരു കാരണം പുരുഷന്മാര്‍ തങ്ങളുടെ ദൗര്‍ഭല്യങ്ങളും പരാധീനതകളും ഒരു സ്ത്രീയെ അറിയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടുമാണ്. ഡയാന സാഞ്ചസ്സ് പറയുന്നു.

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

വിവാഹ പന്തലില്‍ വെച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

Read more topics: women, live, longer,
English summary
Why do women live longer than men. A team of US researchers has found that most men on an average die five years earlier than women as they are less likely than women to go to a doctor.
topbanner

More News from this section

Subscribe by Email