Sunday September 23rd, 2018 - 12:44:am
topbanner

എന്താണ് മദ്യം (What is Liquor) ?

Leena Thomas, Mpharm
എന്താണ് മദ്യം (What is Liquor) ?

കാര്‍ബോഹൈഡ്രേറ്റുകളെ യീസ്റ്റ് (Yeast) ഉപയോഗിച്ച് പുളിപ്പിക്കുന്നതു (fermentation) വഴി ലഭിക്കുന്ന നിറമില്ലാത്ത ദ്രാവകമാണ് മദ്യം (Alcohol). രാസഘടനയ്ക്കനുസരിച്ച് പേരിടുമ്പോള്‍ പലതരം ആല്‍ക്കഹോളുകള്‍ ഉണ്ടെങ്കിലും ഈതൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ (CH3CH2OH)ആണ് പ്രധാനമായും മനുഷ്യന്റെ ഉപയോഗത്തിനായുള്ളത്. ശസ്ത്രക്രിയയിലും, ഇന്‍ജക്ഷന്‍ എടുക്കുന്നതിനുമുമ്പും രോഗാണുനാശകമായി (antiseptic) ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍ (Isopropyl Alcohol) ഉപയോഗിക്കുന്നുണ്ട്.

വളരെ നാളായി രോഗശയ്യയിലാകുന്നവര്‍ക്ക് ഒരേ സമയം കിടക്കയുമായി സമ്പര്‍ക്കമുണ്ടാകുന്നതുമൂലം ശരീരഭാഗങ്ങളില്‍ തൊലിപ്പുറത്ത് പൊട്ടുകയും വൃണമുണ്ടാകുകയും ചെയ്യുന്നത് തടയാനായി പുറമെ ആസ്ട്രിഞ്ചെന്റായും (astringent) എഥനോള്‍ ഉപയോഗിക്കാം.

മീതൈല്‍ ആല്‍ക്കഹോള്‍ അഥവാ മെഥനോള്‍ (CH3OH) കുടിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നു മാത്രമല്ല വിഷബാധ ഉണ്ടാക്കുന്നതുമാണ്. ഇത് എഥനോളില്‍ കൂട്ടിച്ചേര്‍ക്കുകയും അതുവഴി മനുഷ്യശരീരത്തിലെത്തുകയും ചെയ്യുമ്പോഴാണ് ‘മദ്യ വിഷ’ ത്തിന്റെ വാര്‍ത്തകളിലൂടെ അനേകര്‍ മരണപ്പെട്ടതായും കാഴ്ച നഷ്ടപ്പെട്ടതായും മറ്റും നാം അറിയുന്നത്.

ശരീരത്തിനുള്ളില്‍ മെഥനൊള്‍ വിഘടിച്ചുണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് (formaldehyde)ആണ് ശരീരത്തില്‍ വിഷമയമായിത്തീരുന്നത്. കണ്ണിന്റെ ഞരമ്പിനെ ബാധിച്ച് കാഴ്ച നഷ്ടപ്പെടാനും കൂടിയ അളവിലായാല്‍ മരണത്തിനും കാരണമാകുന്നു. എഥനോള്‍ വിഘടിക്കുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് (acetaldehyde)ആണ് ഉണ്ടാകുന്നത്. ഇത് യഥാസമയം വീണ്ടും വിഘടിച്ച് ശരീരത്തിന് പുറംതള്ളാനാകുന്നില്ലെങ്കില്‍ ഈ രാസവസ്തുവും വിഷമരമായ രാസവസ്തുവാണ്. പലപ്പോഴും ക്യാന്‍സറിന് വഴിയൊരുക്കുവാനും ഇതിനു കഴിയും.

മദ്യപാനീയങ്ങളുടെ നിര്‍വ്വചനം എന്താണെന്നതുകൂടി ചിന്തിക്കുന്നത് പ്രസക്തമാണ്. മദ്യം (ethanol) അടങ്ങിയിരിക്കുന്ന എല്ലാ പാനീയങ്ങളേയും മദ്യപാനീയം (Alcoholic Beverage) എന്നു വിളിക്കാം. അടങ്ങിയിരിക്കുന്ന മദ്യത്തിന്റെ അളവിനനുസരിച്ച് ലോകാരോഗ്യ സംഘടന (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ – (WHO) ഇവയെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

1. ബിയറുകള്‍ – (Beers) – ഇവയില്‍ 5% എഥനോള്‍ അടങ്ങിയിരിക്കുന്നു. ബാര്‍ലി ഫെര്‍മെന്റ് ചെയ്താണ് ഉത്പാദിപ്പിക്കുന്നത്.
2. വൈന്‍ (Wine) – മുന്തിരിച്ചാറ് ഫെര്‍മെന്റ് ചെയ്ത് ഉത്പാദിപ്പിക്കുന്നു. 12% എഥനോള്‍ അടങ്ങിയിരിക്കുന്നു.
3. സ്പിരിറ്റ്‌സ് (Spirit) – പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഫെര്‍മെന്റേഷന്‍ വഴി ഉത്പാദിപ്പിച്ച് ശുദ്ധീകരിച്ചെടുക്കുന്ന ഇവയില്‍ 40% എഥനോള്‍ അടങ്ങിയിരിക്കുന്നു.

Read more topics: Liquor,leena thomas
English summary
What is liquor by Beena Thomas
topbanner

More News from this section

Subscribe by Email