Thursday November 15th, 2018 - 1:19:am
topbanner

ബൈക്കുകള്‍ കൂട്ടിയിടിക്കാന്‍ കാരണം നമ്മുടെ തലച്ചോര്‍ തന്നെ

suji
ബൈക്കുകള്‍ കൂട്ടിയിടിക്കാന്‍ കാരണം നമ്മുടെ തലച്ചോര്‍ തന്നെ

അപകടങ്ങളില്‍ കൂടുതലായി ചെന്നുപെടുന്നവരാണ് മോട്ടോര്‍ബൈക്കുകാര്‍. എന്നാല്‍ ഇതിനുള്ള കാരണം മനുഷ്യന്റെ തലച്ചോര്‍ തന്നെയാണെന്ന് വിധിയെഴുതുകയാണ് ഗവേഷകര്‍. ബൈക്ക് ഓടിക്കുന്നവരുടെ ഇന്‍അറ്റെന്‍ഷണല്‍ ബ്ലൈന്‍ഡ്‌നസാണത്രേ അപകടങ്ങളില്‍ കലാശിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് ബൈക്ക് അപകടങ്ങളെക്കുറിച്ച് പഠനം നടത്തിയത്.

തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതിലെ പരാജയമാണ് ബൈക്കുമായി ബന്ധപ്പെട്ട അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് പഠനം പറയുന്നു. വ്യക്തമായ സാഹചര്യങ്ങളില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തപ്പോള്‍ എതിരെ വരുന്ന ബൈക്കുമായി കൂട്ടി ഇടിക്കുന്നതാണ് പ്രധാന പ്രശ്‌നം. എതിര്‍ വാഹനത്തിന്റെ ദിശയിലേക്ക് അറിയാതെ കയറിപ്പോകുന്നത് തലച്ചോര്‍ ഈ വിവരം പ്രൊസസ് ചെയ്യുന്നതിലെ വീഴ്ച മൂലമാണെന്ന് ഗവേഷകര്‍ പറയുന്നു.

ഡ്രൈവ് ചെയ്യുമ്പോള്‍ നിരവധി വിവരങ്ങളാണ് തലച്ചോര്‍ ഡീല്‍ ചെയ്യുന്നതെന്ന് എഎന്‍യു ശാസ്ത്രജ്ഞനായ ക്രിസ്റ്റന്‍ പാമര്‍ പറയുന്നു. ഈ സമയത്ത് സുപ്രധാന വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തലച്ചോര്‍ തീരുമാനിക്കും. എതിരെ വരുന്ന ബൈക്കുകള്‍ക്ക് തലച്ചോര്‍ പ്രാധാന്യം നല്‍കാതെ പോകുന്നതായി ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഒരു കാര്‍ എതിരെ നിന്ന് വരുമ്പോള്‍ നല്‍കുന്ന ശ്രദ്ധ ബൈക്കിന് ലഭിക്കുന്നില്ല. ഇതുമൂലമാണ് അപകടം നടക്കുന്നതത്രേ. അതുകൊണ്ട് തന്നെ എതിരെ ബൈക്ക് വരുന്നത് കണ്ടാല്‍ ശ്രദ്ധ നല്‍കുക മാത്രമാണ് പരിഹാരം.

 

 

Read more topics: motorcycle collisions,Study
English summary
Study decodes reason behind motorcycle collisions
topbanner

More News from this section

Subscribe by Email