topbanner
Wednesday August 16th, 2017 - 10:45:pm
topbanner

പുരുഷബീജത്തിന്‍റെ നിങ്ങള്‍ക്കറിയാത്ത അഞ്ച് സവിശേഷതകള്‍

NewsDesk
പുരുഷബീജത്തിന്‍റെ നിങ്ങള്‍ക്കറിയാത്ത അഞ്ച് സവിശേഷതകള്‍

ശരാശരി പ്രത്യല്‍പാദനശേഷിയുള്ള പുരുഷന്‍ ഒരു സെക്കന്റില്‍ 1500 ബീജത്തെയാണ് ഉദ്പാദിപ്പിക്കുന്നത്. ലോകത്താകമാനമായി 3.5 മില്യണ്‍ പുരുഷന്മാര്‍ ശുക്ലം ഉല്‍പാദിപ്പിക്കുന്നുണ്ട്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലപ്പുറം വേഗത്തില്‍ ഇവ നിര്‍മ്മിക്കപ്പെടുന്നുമുണ്ട്. കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ലെങ്കിലും ചലിക്കാന്‍ കഴിയുന്ന ബീജാണുക്കളെക്കുറിച്ച് നാമെല്ലാം കേട്ടതാണ് . എന്നാല്‍ കേട്ടതിലുമപ്പുറമാണ് ബീജാണുക്കളുടെ പ്രവര്‍ത്തനങ്ങളും സവിശേഷതകളും . ഗര്‍ഭധാരണത്തിനപ്പുറം സുക്ല സ്ത്രീശരീരത്തില്‍ നിരവധി നല്ല മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

1) സ്ത്രീകളിലെ വിഷാദ രോഗത്തെ തടയും
സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധത്തിലോ ഓറല്‍ സെക്‌സിലേ ഏര്‍പ്പെടുന്നത് സ്ത്രീകളില്‍ വിഷാദരോഗമുണ്ടാകുന്നത് കുറയാന്‍ സാധിക്കും. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ.ഓര്‍ ഇക്കാര്യം പറയുന്നത്. ന്യൂയോര്‍ക്കിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി യില്‍ നടത്തിയ പഠനങ്ങളിലാണ് ബീജങ്ങള്‍ക്ക് സ്ത്രീ ശരീരത്തിലെ ഓക്‌സിടോസിന്‍ , പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് , സെറോടോണിന്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. തത്ഥലമായി മാനസികോല്ലാസവും നല്ല മൂഡ് ഉണ്ടാക്കാനും സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധഷേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

2) പ്രത്യല്‍പാദനശേഷി വര്‍ദ്ധിക്കാനും മികച്ചതാണ്
. ഗര്‍ഭാധാരണത്തിന് മാത്രമല്ല ബീജാണുക്കള്‍ സഹായിക്കുന്നത്. ബീജങ്ങള്‍ക്ക് ഒന്നിലധികം റോളുകള്‍ ഉണ്ടെന്നുവേണം പറയാന്‍. ഓവുലേഷന്‍ കൃത്യമാക്കാന്‍ പോലും ശുക്ലത്തിന് കഴിവുണ്ട്. ശുക്ലത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സ്ത്രീകളില്‍ ലൈംഗീക താല്‍പര്യം വര്‍ദ്ധിപ്പിക്കാനും ഒപ്പം ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതുകൊണ്ട് ആരോഗ്യമുള്ള അണ്ഡം ഉല്‍പാദിപ്പിക്കാനും കഴിയും.

3) ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്
സിങ്ക്, വൈറ്റമിന്‍ c, കൊളാജന്‍, അമിനോ ആസിഡ്, പ്രൊസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണ് പുരുഷബീജം. ഈ മൂലകങ്ങള്‍ ചര്‍മ്മസംരക്ഷണത്തിലെയും പ്രധാനപ്പെട്ട ഘടകമാണ്. നോര്‍വീജിയന്‍ കമ്പനിയായ ബയോഫോര്‍സ്‌കിനിങ് ശുക്ലത്തെ സംസ്‌കരിച്ച് ഫേഷ്യല്‍ ക്രീമില്‍ ചേര്‍ക്കാറുണ്ട്. ഈ ക്രീമിന്റെ പേര് സ്‌പെംമിന്‍ എന്നാണ് ഇതിന്റെ പേര്. ബയോഫോര്‍സ്‌കിനിങ് കമ്പനി പറയുന്നത് സ്‌പെംമിന്‍ ന് പ്രായം കൊണ്ട് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ 20% വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ്.

4) ശുക്ലം ഉപയോഗിച്ച് പാചകവും?
നാച്ച്യുറല്‍ ഹാര്‍വെസ്റ്റ് -എ കളക്ഷന്‍ ഓഫ് സെമന്‍ ബേസിഡ് റെസിപ്പീസ് എന്ന പാചകപുസ്തകത്തില്‍ ശുക്ലം എങ്ങനെ പാചകത്തിന് ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നുണ്ട്. പ്രസാധകര്‍ ഈ പുസ്തകത്തെക്കുറിച്ച് പറയുന്ന്ത് കേള്‍ക്കൂ, ശുക്ലമെന്നത് പോഷകമൂല്യമുള്ള ഒരു ദ്രാവകം എന്നതിനപ്പുറം നിരവധി സവിശേഷതകളുമുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ വൈനോടും ചീസിനോടുമാണ് ഉപമിക്കുന്നത്.

5) പുറത്തെത്തിയാല്‍ ബീജങ്ങള്‍ക്ക് ആയുസ് കുറവാണ്
ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്‍ 300 മുതല്‍ 500 മില്യണ്‍ വരെ ബീജാണുക്കളെയാണ് സ്ത്രീയില്‍ നിക്ഷേപിക്കുന്നത്. എങ്കിലും അവയില്‍ വലിയൊരു വിഭാഗത്തിന് ഒരുമണിക്കൂറിനുള്ളില്‍ തന്നെ നാശം സംഭവിക്കുന്നുണ്ട്. ഇതില്‍ അഞ്ച് മുതല്‍ പത്തുവരെ മാത്രമാണ് അതിജീവിക്കുന്നത്. ഇതില്‍ പകുതിക്കും ട്യൂബിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാറുള്ളു. കാരണം സ്ത്രീശരീരത്തിലെ ആസിഡുകളും മറ്റും പ്രതിരോധവലയവും ബാക്കിയുള്ള ബീജാണുക്കളെ ഇല്ലാതാക്കുന്നു. ഇതിനാല്‍ 98% ശതമാനവും ഗര്‍ഭപാത്രത്തിനകത്ത് പ്രവേശിക്കാതെ ഇല്ലാതാകുന്നു.

Read more topics: Six facts, seme, sex,
English summary
Six facts about semen they didn't tell you in sex education