Sunday February 17th, 2019 - 1:28:pm
topbanner

ക്യാൻസറിനെ ഭയക്കേണ്ടതില്ല : പൂർണമായി ചികിൽസിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

princy
ക്യാൻസറിനെ ഭയക്കേണ്ടതില്ല : പൂർണമായി ചികിൽസിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

ജെറുസലേം: ഇതുവരെ പൂർണമായി ചികിൽസിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖമാണ് കാൻസർ . പതുക്കെ പതുക്കെ ജീവന്‍ കാര്‍ന്നെടുക്കുന്ന മഹാമാരി. അതുകൊണ്ടുതന്നെ കാൻസറിനെ ഏറെ ഭയപ്പാടോടെയാണ് സമൂഹം നോക്കികാണുന്നത്. എന്നാൽ ഇതാ കാന്‍സറിനെ ഇല്ലാതാക്കാനുള്ള മരുന്ന് ഒരു വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്ന അവകാശവാദവുമായി ഇസ്രായേലിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ഗവേഷകരാണ് കാൻസറിനെ തുടച്ചു നീക്കാൻ കഴിയുന്ന പുതിയ ചികിത്സാ രീതി പരിചയപ്പെടുത്തുന്നത്.പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് വികസിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

കാന്‍സര്‍ കോശങ്ങളില്‍ നിന്നുള്ള റിയാക്ഷന്‍ ഉണ്ടാവുന്നതിന് മുന്‍പ് ഫലപ്രദമായി അവയെ നശിപ്പിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നും, 2020ഓടെ ഈ മരുന്ന് ചികിത്സയ്ക്കായി എത്തിക്കാനാവുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.എന്നാൽ ഇത് എത്രത്തോളം ഫലവത്താക്കും എന്ന ആശങ്കയിൽ ആണ് ആരോഗ്യ രംഗം.

Viral News

Read more topics: cancer, medicine
English summary
Scientists explanation about cancer medicine
topbanner

More News from this section

Subscribe by Email