Saturday November 17th, 2018 - 10:52:pm
topbanner

കുഞ്ഞുങ്ങളുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണ്‍ കൊടുക്കാറുണ്ടോ?

RAJANI
കുഞ്ഞുങ്ങളുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണ്‍ കൊടുക്കാറുണ്ടോ?

കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുവാനും അടക്കിയിരുത്തുവാനും അവയുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊടുക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ?. എങ്കില്‍ ഇക്കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. പുതിയ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും.

വളരെ ശക്തമായ ഡിസ്‌പ്ലേ സംവിധാനമാണുള്ളത്. ഈ ഡിസ്‌പ്ലേ ലൈറ്റിന്റെ തീവ്രത കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആദ്യം കണ്ണുകളില്‍ ചൊറിച്ചില്‍ ആയിട്ടാണ് രോഗലക്ഷണം പ്രത്യക്ഷപ്പെടുക. പിന്നീട് കണ്ണുകള്‍ക്ക് ചുവപ്പും തടിപ്പും വരുന്നു.

ചിലപ്പോള്‍ കണ്ണുകള്‍ക്ക് വരള്‍ച്ച ബാധിക്കാനും ഇടയുണ്ട്. കണ്‍പോളകളില്‍ നീരുവീക്കവും വന്നേക്കാം.മൊബൈലില്‍ സിനിമ, വിഡിയോ ഗെയിം എന്നിവ കാണുമ്പോള്‍ ഇടവേളകള്‍ ശീലമാക്കുക,കഴുത്ത് കുമ്ബിട്ടിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത്.കിടന്നുകൊണ്ട് മൊബൈല്‍ നോക്കുന്നത് കഴുത്തിന് ആയാസകരമാണ്.

 

 

Read more topics: SMARTPHONE, BABIES, HAND
English summary
SMARTPHONE BABIES HAND
topbanner

More News from this section

Subscribe by Email