Tuesday November 13th, 2018 - 10:22:am
topbanner

കൊളസ്‌ട്രോള്‍ സ്വാഭാവികമായി പിടിച്ചുനിര്‍ത്താന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

suji
കൊളസ്‌ട്രോള്‍ സ്വാഭാവികമായി പിടിച്ചുനിര്‍ത്താന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമുള്ള കാര്യമാണ്. കോശങ്ങളുടെ ഭിത്തി വഴക്കമേറിയതാക്കാനും, വിവിധ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും ഇവ ആവശ്യമാണ്. എന്നാല്‍ മറ്റേത് വസ്തുവും പോലെ അധികമായാല്‍ മോശവുമാണ്. കഴിക്കുന്ന ഭക്ഷണമാണ് കൊളസ്‌ട്രോള്‍ നിലയെ നിയന്ത്രിക്കുന്നത്.

ഗ്രീന്‍ ടീ ഇക്കാര്യത്തില്‍ മികവാര്‍ന്ന സഹായം നല്‍കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ്‌സ് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നിര്‍ത്തും.

കൊളസ്‌ട്രോള്‍ നില കുറയ്ക്കാനുള്ള വെളുത്തുള്ളിയുടെ കഴിവിനെക്കുറിച്ചും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇവയിലെ ആലിസിന്‍ എന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നത്.

ഉലുവയാണ് മറ്റൊരു കൊളസ്‌ട്രോള്‍ വിരോധി. ടോട്ടല്‍ കൊളസ്‌ട്രോളിന് പുറമെ എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് ലെവല്‍ കുറച്ച് എച്ച്ഡിഎല്‍ ഉയര്‍ത്താന്‍ സഹായകമാണ്. ഉണക്കിയ മല്ലിക്കുരുവാണ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം.

നെല്ലിയ്ക്കയിലെ അമിനോ ആസിഡുകളും, ആന്റിഓക്‌സിഡന്റുകളും ചീത്ത കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബദാമാണ് പ്രതിരോധിക്കാന്‍ മറ്റൊരു ഭക്ഷണം.

 

Read more topics: Reduce cholesterol, diet plan
English summary
Reduce cholesterol levels naturally with these 7 items in your diet plan
topbanner

More News from this section

Subscribe by Email