Tuesday June 25th, 2019 - 10:13:pm
topbanner
topbanner

മദ്യപരേ ഇതിലേ.. ആരോഗ്യദായകമായ മദ്യങ്ങളെക്കുറിച്ച് അറിയാം

NewsDesk
മദ്യപരേ ഇതിലേ.. ആരോഗ്യദായകമായ മദ്യങ്ങളെക്കുറിച്ച് അറിയാം

മദ്യ നിരോധനവും വാദപ്രതിവാദങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇതാ മദ്യപാനികള്‍ക്കൊരു നല്ല വാര്‍ത്ത. ആല്‍ക്കഹോളടങ്ങിയ മദ്യത്തിന്‌ ആരോഗ്യം തകര്‍ക്കാന്‍ മാത്രമല്ല വളര്‍ത്താനും കഴിയും. എല്ലാ മദ്യങ്ങളുമല്ല ചില പ്രത്യേക തരം മദ്യങ്ങളാണ്‌ നമ്മുടെ ആരോഗ്യത്തിനു നല്ലതാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്‌. അതും കൃത്യമായ അളവില്‍ മാത്രം. ‘അടിച്ചു പൂക്കുറ്റി’ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കല്ല, അല്‍പ്പസ്വല്‍പ്പം അടിക്കുന്ന ‘നല്ല കുടിയന്മാര്‍ക്കു’ വേണ്ടിയാണ്‌ ഈ ആര്‍ട്ടിക്കിള്‍. ആരോഗ്യദായകമായ 10 തരം മദ്യങ്ങള്‍ പരിചയപ്പെട്ടോളൂ.

1. വോഡ്‌ക

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നു
മാനസികമായി സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ക്ക്‌ ഏറെ നല്ലതാണ്‌ നിറമില്ലാത്ത മദ്യമായ വോഡ്‌ക. അല്‍പ്പം കഴിക്കുന്നത്‌ മനസ്‌ ശാന്തമാകാന്‍ സഹായിക്കുക മാത്രമല്ല നല്ല ഉറക്കവും പ്രദാനം ചെയ്യും.

പല്ലു വേദനയില്‍ നിന്നും മുക്തി
വേദനിക്കുന്ന പല്ലിനിടയില്‍ അല്‍പ്പം വോഡ്‌ക ഒഴിച്ച ശേഷം കടിച്ചു പിടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും. വോഡ്‌കയോടൊപ്പം കറുവപ്പട്ട ചേര്‍ത്ത്‌ കടിച്ചു പിടിക്കുന്നതും ഉത്തമം.

ഹൃദ്രോഗത്തെ തടയുന്നു
ഹൃദയ ധമനികളിലെ രക്തയോട്ടം സുഗമമാക്കാന്‍ വോഡ്‌ക സഹായിക്കും. അതുവഴി സ്‌ട്രോക്ക്‌ വരാതെ സൂക്ഷിക്കാനും കഴിയും.

ഡയറ്റിലെ മുഖ്യ പാനീയം
ഡയറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ രണ്ടാമതൊന്നാലോചിക്കാതെ കഴിക്കാവുന്ന പാനീയമാണ്‌ വോഡ്‌ക. മറ്റ്‌ പല പാനീയങ്ങളും ഡയറ്റ്‌ കാലത്ത്‌ സേവിക്കുന്നത്‌ തടി കൂടാനാണ്‌ കാരണമാകുക. ഒരു പെഗ്‌ വോഡ്‌കയില്‍ 97% കലോറിയുണ്ട്‌ എന്നാണ്‌ കണക്ക്‌.
2. വൈന്‍

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു
സ്‌പിരിറ്റ്‌ ചേരാത്ത ആരോഗ്യകരമായ പാനീയമാണ്‌ പഴച്ചാറില്‍ നിന്നുണ്ടാക്കുന്ന വൈന്‍. വൈന്‍ കുടിക്കുന്നവര്‍ക്ക്‌ സ്‌പിരിറ്റ്‌ ചേര്‍ത്ത മദ്യം കഴിക്കുന്നവരേക്കാള്‍ 34% ആയുസ്‌ കൂടുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു
ഹൃദ്രോഗത്തെ ചെറുക്കുന്ന ‘പ്രോസയാനിഡിന്‍സ്‌ (Procyanidins)’ എന്ന സത്ത്‌ റെഡ്‌വൈനില്‍ സുലഭമാണ്‌. കിഴക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെയും സാര്‍ഡീനിയയിലെയും വൈനുകളില്‍ പ്രോസയാനിഡിന്‍സിന്റെ അളവ്‌ വളരെ കൂടുതലാണ്‌.

പ്രമേഹത്തെ ചെറുക്കുന്നു
ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്‌, ഉച്ച ഭക്ഷണം കഴിഞ്ഞ ഉടനെ ഒന്നോ രണ്ടോ ഗ്ലാസ്‌ വൈന്‍ കഴിക്കുന്നത്‌ ശരീരത്തിലെ ഇന്‍സുലിന്‍ ശരിയായ അളവില്‍ പരിപാലിക്കാന്‍ സഹായിക്കുമെന്നും അതുവഴി ടൈപ്പ്‌- 2 പ്രമേഹത്തെ ചെറുക്കും എന്നുമാണ്‌.

3. ബിയര്‍

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നു
മേയോ ക്ലിനിക്‌ നടത്തിയ ഗവേഷണപ്രകാരം മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ക്ക്‌ ഹാര്‍ട്ട്‌ അറ്റാക്കിനുള്ള സാധ്യത കുറവാണ്‌. മിതമായ അളവ്‌ എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ 12 ഔണ്‍സും പുരുഷന്മാര്‍ക്ക്‌ 24 ഔണ്‍സും.

രോഗാണുക്കളോട്‌ പൊരുതുന്നു
ബിയര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പൂക്കളുടെ സത്തയ്‌ക്ക്‌ രോഗാണുക്കളോടു പൊരുതാന്‍ കെല്‍പ്പുണ്ട്‌. ഇത്‌ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

എല്ലുകളുടെ ബലക്ഷയത്തിനെതിരെ പ്രവര്‍ത്തിക്കുന്നു
മിതമായ രീതിയിലുള്ള ബിയര്‍ ഉപഭോഗം എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുമെന്നാണ്‌ ടഫ്‌ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌. എന്നാല്‍ അമിതമാകുന്നത്‌ നേരെ വിപരീത ഫലമാണ്‌ ഉണ്ടാക്കുക; എല്ലുകളുടെ ശക്തി ക്ഷയിപ്പിക്കും.

മറവിരോഗത്തെ പ്രതിരോധിക്കുന്നു
മറവിഗോഗം അഥവാ അല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കാന്‍ ബിയറിനും കഴിയുമെന്നാണ്‌ ലയോള യൂണിവ്‌ഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനം കണ്ടെത്തിയത്‌. മറ്റു മറവി രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ക്ക്‌ 23% കുറവാണ്‌ എന്നാണ്‌ പഠനം പറയുന്നത്‌.

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു
ബിയര്‍ വാറ്റാനായി ഉപയോഗിക്കുന്ന ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്ന ‘ബീറ്റാഗ്ലൂക്കന്‍ (Betaglucan)’ എന്ന പ്രത്യേകതരം നാര്‌, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ പരിമിതപ്പെടുത്താന്‍ സഹായിക്കുന്നു.

4. ടെക്വില

ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു
ടെക്വില എന്ന മദ്യത്തിലടങ്ങിയിരിക്കുന്ന ‘അഗാവിന്‍സ്‌ (Agavins)’ എന്ന തരം പഞ്ചസാര ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കലോറികളെ ഉപയോഗിക്കുകയും അതുവഴി ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. പക്ഷേ മിതമായ അളവിലേ ടെക്വില കഴിക്കാവൂ.

ദഹനത്തിനു സഹായിക്കുന്നു
ഭക്ഷണത്തിനു മുമ്പ്‌ ഒരു പെഗ്‌ ടെക്വില കഴിക്കുന്നത്‌ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും, ഭക്ഷണ ശേഷം കഴിക്കുന്നത്‌ ദഹനപ്രക്രിയയേയും സഹായിക്കുനമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌.

ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്‌പാദിപ്പിക്കുന്നു
ആമാശയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ വളരാന്‍ ടെക്വില സഹായിക്കും.

ഉറക്കക്കുറവ്‌ ഇല്ലാതാക്കുന്നു
എല്ലാ മദ്യങ്ങളും ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ക്ഷീണമില്ലാത്ത ഉറക്കത്തിനും ശരീരത്തിന്‌ അയവു വരുത്താനും ടെക്വിലയ്‌ക്കു കഴിയും.

തളര്‍ച്ച ഇല്ലാതാക്കുന്നു
മദ്യപാനത്തിന്റെ ഹാങ്ങോവര്‍ മാറാന്‍ ഏറെ സമയമെടുക്കും. എന്നാല്‍ടെക്വില ശരീരത്തില്‍ തളര്‍ച്ച അവശേഷിപ്പിക്കുകയേയില്ല.

5. വിസ്‌കി

ശരീരഭാരം കുറയ്‌ക്കുന്നു
വിസികിയില്‍ കൊഴുപ്പിന്റെ അംശമില്ല എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. മാത്രമല്ല ഇതിലുള്ള കലോറിയും പഞ്ചസാരയുടെ അംശവുമെല്ലാം ശരീരം ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. അതിനാല്‍ തടികൂടാതിരിക്കാന്‍ വിസ്‌കി ഉപയോഗിക്കാം.

രക്തം കട്ടപിടിക്കുന്നത്‌ ഇല്ലാതാക്കുന്നു
ശരീരത്തില്‍ പലയിടങ്ങളിലും രക്തം കട്ട പിടിക്കുന്നതിനെ വിസ്‌കി പ്രതിരോധിക്കുന്നു. കൂടാതെ രക്തത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാനും അങ്ങനെ ഹൃദയാരോഗ്യം നിലനിര്‍ത്താനും വിസികിക്കു കഴിയും.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
വിസികിയില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്‌ ‘എ്‌ലാജിക്‌ ആസിഡ്‌ (Ellagic acid).’ ഇത്‌ ശരീരത്തില്‍ ഒരു ആന്റിഓക്‌സിഡന്റ്‌ (Antioxidant) ആയി പ്രവര്‍ത്തിക്കുകയും റാഡിക്കല്‍സിനെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു. ഇത്‌ റാഡിക്കല്‍സ്‌ മൂലമുണ്ടാകുന്ന ക്യാന്‍സര്‍, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നു.

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു
വിസ്‌കിയ്‌ലെ ആന്റിഓക്‌സിഡന്റുകള്‍ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

6. ജിന്‍

വാതം ശമിപ്പിക്കുന്നു
സന്ധിവേദന, ശരീരത്തിലെ കലകളുടെ കൊഴിഞ്ഞുപോക്ക്‌, സന്ധിവാതംഎ്‌നിവയ്‌ക്കുള്ള ഉത്തമപരിഹാരമാണ്‌ ‘ജിന്നില്‍’ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍.

ത്വക്ക്‌ ചുളിയാതിരിക്കാന്‍ സഹായിക്കുന്നു
ത്വക്കിനെ ചുളിവുകളില്ലാതിരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ‘ജൂനിപര്‍ബൂസ്റ്റ്‌ (Juniperboost)’ ജിന്നില്‍ അടങ്ങിയിരിക്കുന്നു.

കരള്‍-വൃക്ക രോഗങ്ങളോടു പൊരുതാന്‍ സഹായിക്കുന്നു
വൃക്കയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു ജിന്‍ സഹായിക്കുന്നു.

ഭാരം കുറയ്‌ക്കാം
ശരീരഭാരം കുറയ്‌ക്കാന്‍ ഉത്തമമാണ്‌ ജിന്‍. 97% കലോറിയാണ്‌ 1.5 ഔണ്‍സ്‌ ജിന്നില്‍ അടങ്ങിയിരിക്കുന്നത്‌.

7. റം

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു
രക്തത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ റമ്മിനു കഴിവുണ്ട്‌.

വിറയല്‍ ഇല്ലതാക്കുന്നു
തണുപ്പുമൂലമുള്ള വിറയലിനെ ഇല്ലാതാക്കാന്‍ റം കഴിക്കുന്നത്‌ നല്ലതാണ്‌.

8. ഷാംപെയ്‌ന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
കണക്കുകൂട്ടുക, കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുക തുടങ്ങിയവയെ സഹായിക്കാന്‍ ഷാംപെയ്‌ന്‌ കഴിവുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മശക്തി നന്നായി പ്രവര്‍ത്തിക്കാന്‍ ഷാംപെയ്‌ന്‍ സഹായിക്കും. കഴിക്കുന്നത്‌ അധികമാകരുതെന്നു മാത്രം.

വൈനിനേക്കാള്‍ കുറഞ്ഞ കലോറിമൂല്യം
ഒരു ഗ്ലാസ്‌ വൈനില്‍ 120 കലോറിയുള്ളപ്പോള്‍ ഒരു ഗ്ലാസ്‌ ഷാംപെയ്‌നില്‍ 120 കലോറി മാത്രമാണുള്ളത്‌. ഇതിനു കാരണം ഷാംപെയ്‌നിലുള്ള നുരയാണ്‌. അതിനാല്‍ നുര കൂടാതെ അല്‍പ്പം മദ്യം മാത്രമാണ്‌ അകത്തു പോകുന്നത്‌.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഷാംപെയ്‌ന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ചുവന്നതും വെളുത്തതുമായ മുന്തിരികളില്‍ ‘റെസ്‌വറാട്രോള്‍ (Resveratrol)’ എന്ന ആന്റിഓക്‌സിഡന്റ്‌ഓ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്‌. ഇത്‌ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്‌ക്കാനും ധമനികള്‍ക്ക്‌ കേടു പറ്റാതിരിക്കാനും സഹായിക്കുകയും ചെയ്യുന്നു.

ഓര്‍മ്മശക്തി കൂട്ടുന്നു
മൂന്നു വര്‍ഷം തുടര്‍ച്ചയായി മിതമായി മദ്യം സേവിക്കുന്നയാള്‍ക്ക്‌ 200% വരെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

9. കോഗ്നാക്‌

മായമില്ലാത്ത മദ്യം
ഒട്ടും മായം ചേര്‍ക്കാത്ത മദ്യമാണ്‌ കോഗ്നാക്‌. വളരെ ചെറിയ അളവിലുള്ള പഞ്ചസാര മാത്രമേ ഈ പ്രത്യേകതരം മദ്യത്തിലുള്ളൂ.

ജലദോഷം ഇല്ലാതാക്കുന്നു
രക്തധമനികളെ വികസിപ്പിക്കുകയും അതു വഴി രക്തയോട്ടം വര്‍ദ്ധിപ്പിച്ച്‌ ജലദോഷം, തലവേദന മുതലായവയെ തുരത്തുകയും ചെയ്യുന്നു.

ഹൃദ്രോഗത്തെ ചെറുക്കുന്നു
രക്തകോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുക വഴി ഹൃദ്രോഗസാധ്യത ഇല്ലാതാക്കാന്‍ കോഗ്നാകിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

10. സൈഡര്‍

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
സൈഡറിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെയും ഹൃദയധമനികള്‍ക്കു വരാവുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നു.

അലര്‍ജ്ജിക്കെതിരെ പ്രവര്‍ത്തിക്കുന്നു
പശപശപ്പുള്ള വസ്‌തുക്കളോട്‌ അലര്‍ജിയുള്ളവര്‍ക്ക്‌ കഴിക്കാവുന്ന മദ്യമാണ്‌ സൈഡര്‍. ഇതില്‍ പശപശപ്പുള്ള പദാര്‍ത്ഥങ്ങള്‍ ഇല്ലേയില്ല.

അവസാനമായി, ഇപ്പറഞ്ഞതിന്റെയെല്ലാം അര്‍ത്ഥം നാളെത്തൊട്ട്‌ മദ്യപാനം തുടങ്ങാനല്ല. വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവര്‍ക്ക്‌ മദ്യത്തെ ഒരു ആരോഗ്യദായകമായ പാനീയമാക്കി മാറ്റാനുള്ള വഴികളാണ്‌ ഇവ.

Read more topics: Alcohol, Good, health
English summary
Prove Alcohol Might Actually Be Good
topbanner

More News from this section

Subscribe by Email