Tuesday September 25th, 2018 - 3:00:am
topbanner

അര്‍ബുദത്തെ ചെറുക്കാന്‍ ആര്യവേപ്പ്

renjini
അര്‍ബുദത്തെ ചെറുക്കാന്‍ ആര്യവേപ്പ്

ആര്യവേപ്പിന് അര്‍ബുദത്തെ ചെറുക്കാന്‍ സാധിക്കുമെന്നാണ് പഠനഫലം. ആര്യവേപ്പില്‍ അടങ്ങിയിരിക്കുന്ന നിംബോളിഡ് എന്ന രാസപദാര്‍ഥം സ്തനാര്‍ബുദ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഹൈദ്രാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ ശസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. 

ആര്യവേപ്പിന്റെ ഇലയില്‍ നിന്നും പൂവില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന നിംബോളിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായി തടയുന്നതായി കണ്ടെത്തി. ഇവ സാധാരണ കോശങ്ങളുടെ മരണം തടയുകയും അര്‍ബുദ കോശങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. രാജ്യത്ത് എല്ലായിടത്തും കണ്ടുവരുന്ന വൃക്ഷമാണ് ആര്യവേപ്പ്. ഒരുപാട് ഔഷധങ്ങളില്‍ ആര്യവേപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ കുറവാണ്. ശാസ്ത്രജ്ഞനായ ചന്ദ്രയ്യ ഗോഡുഗു പറഞ്ഞു.

English summary
Neem Cures Cancer, Breast cancer could be cured by neem compound, Breast Cancer, Cancer Cells ? ?
topbanner

More News from this section

Subscribe by Email