Wednesday September 26th, 2018 - 11:09:am
topbanner

പോഷകകലവറയായ പത്ത് ഇന്ത്യന്‍ പച്ചക്കറികള്‍

NewsDesk
പോഷകകലവറയായ പത്ത് ഇന്ത്യന്‍ പച്ചക്കറികള്‍

നല്ല ഭക്ഷണശീലം പാലിച്ചാല്‍ തന്നെ പകുതിരോഗങ്ങളും മാറും എന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം. എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന പല പച്ചക്കറികളും പോഷകസമ്പുഷ്ടവും ആരോഗ്യസംരക്ഷണത്തിന് പകരക്കാരില്ലാത്തതുമാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കുമുള്ള ഔഷധം കൂടിയാണിവ .ഇന്ത്യന്‍ കാലവസ്ഥയില്‍ വളരാന്‍ അനിയോജ്യമായ ഈ പച്ചക്കറികളില്‍ അടങ്ങിയ മൂലകങ്ങളെയും മറ്റ് പ്രത്യേകതകളും നോക്കാം.

1) വെണ്ട
സീറോ കൊളസ്‌ട്രോളും കുറഞ്ഞ തോതിലുള്ള സോഡിയവും വെണ്ടയുടെ പ്രത്യേകതയാണ്. 100 ഗ്രാം വെണ്ടയില്‍ വെറും 30 കലോറിമാത്രമാണുള്ളത്. പ്രമേഹരോഗത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫൈബറുകളും വെണ്ടയിലടങ്ങിയിരിക്കുന്നു. ദഹനത്തിനും രോഗപ്രതിരോധശേഷിക്കും സഹായിക്കാന്‍ ആന്റിഓക്‌സിഡന്റ് കലവറയായ വെണ്ടക്ക് സാധിക്കുന്നു. കാഴ്ച്ചക്കും ചര്‍മ്മത്തിരോഗങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാണ് വെണ്ട.Meet 10 Indian vegetables that are powerhouses of health

2) കോളിഫ്‌ളവര്‍
ബ്രോക്കാളി കുടുംബത്തിലെ അംഗമാണ് കോളിഫ്‌ളവര്‍. മൂത്രാശയ കാന്‍സര്‍, ബ്രസ്റ്റ് കാന്‍സര്‍ ,പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ,സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവക്ക് ഏറ്റവും ഫലവത്തായ പച്ചക്കറിയാണ് കോളിഫ്‌ളവര്‍. 100 ഗ്രാം കോള്ഫ്‌ളവറില്‍ 26 കലോറി മാത്രമാണുള്ളത്. അവശ്യപോഷകങ്ങളായ പൊട്ടാസ്യം , മെഗ്നീഷ്യം, ഫോസ്ഫറസ്സ് എന്നിവയുടെ കലവറകൂടിയാണ് കോളിഫ്‌ളവര്‍.Meet 10 Indian vegetables that are powerhouses of health

3) കയ്പ്പ
കയ്പ്പുരുചിയാണെങ്കിലും പോഷകകാര്യത്തില്‍ കയ്പ്പക്ക് കയ്പ്പില്ല. 100 ഗ്രാം കയ്പ്പയില്‍ വെറും 17 കലോറി മാത്രമാണുള്ളത്. പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് കയ്പ്പ. രോഗപ്രതിരോധശേഷിക്കും ആരോഗ്യത്തിനും കയ്പ്പ ഉത്തമമാണ്.Meet 10 Indian vegetables that are powerhouses of health

4) ബീന്‍സ്
100 ഗ്രാം ബീന്‍സില്‍ 26 കലോറിയാണുള്ളത്. ഒപ്പം ഫൈബറിന്റെ ഗുണങ്ങളുമടങ്ങിയിരിക്കുന്നു. ദഹനത്തിന് സഹായിക്കുന്നതിനാല്‍ ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ശരിയായ വളര്‍ച്ചക്ക് ബീന്‍സ് അത്യാവശ്യമാണ്.Meet 10 Indian vegetables that are powerhouses of health

5) കാബേജ്
ബ്രോക്കാളി , കോളിഫ്‌ളവര്‍ കുടുംബത്തിലെ അംഗമാണ് കാബേജും. സൂപ്പ് വച്ചു കഴിക്കാവുന്നതുമാണ് കാബേജ്. 100 ഗ്രാമില്‍ 26 കലോറി മാത്രമാണുള്ളത്. പച്ചനിറത്തിലുള്ളതിനാല്‍ ധാതുക്കളാലും സമ്പുഷ്ടമാണ് കാബേജ്. കൊളസ്‌ട്രോളിനെ എരിച്ചുകളയാനുള്ള ശേഷിയും കാബേജിനുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുള്ള കാബേജ് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.Meet 10 Indian vegetables that are powerhouses of health

6) പീച്ചിങ്ങ
പച്ച നിറത്തിലുള്ള വെജിറ്റബിളാണ് പീച്ചിങ്ങ. രക്തശുദ്ധി വരുത്താനും കരളിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ചതാണിത്. മഞ്ഞപ്പിത്തത്തിനെതിരായി പ്രാചീനകാലം മുതല്‍ക്കേ പീച്ചിങ്ങ ഉപയോഗിക്കുന്നുണ്ട്. ദഹനത്തിനും മലബന്ധത്തിനും പ്രതിവിധികൂടിയാണിത്. പീച്ചിങ്ങ വയറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.Meet 10 Indian vegetables that are powerhouses of health

7) ചീര
അയണ്‍ , വൈറ്റമിന്‍ A,B,C,K എന്നിവയാല്‍ സമ്പുഷ്ടമാണ്. 100 ഗ്രാം ചീരയില്‍ 23 കലോറി മാത്രമാണുള്ളത്. കണ്ണുകള്‍ , എല്ല് ,ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിന് ചീര മികച്ചതാണ്. നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്. ബീജവര്‍ധനവിനും ചീര കഴിക്കുന്നത് ഉത്തമമാണ്.Meet 10 Indian vegetables that are powerhouses of health

8) മത്തങ്ങ
ഒരു കപ്പ് മത്തങ്ങ ജ്യൂസ് കഴിക്കുന്നത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതിന് തുല്യമാണ്. കാഴ്ചശക്തി വര്‍ധിപ്പിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും മത്തങ്ങക്ക് കഴിവുണ്ട്. ഒപ്പം ചര്‍മ്മസംരക്ഷണത്തിനും രോഗപ്രതിരോധശേഷിക്കും മത്തങ്ങ സാഹായിക്കുന്നുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദം കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഉറക്കുറവിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു മരുന്നാണ് മത്തന്‍.Meet 10 Indian vegetables that are powerhouses of health

9) വഴുതിന
നാരുകളാല്‍ സമ്പന്നമായ വഴുതിന രക്തത്തിലെ കളസ്‌ട്രോള്‍ , പഞ്ചസാര എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഒരു പരിധിവരെ വാര്‍ധക്യം തടയാന്‍ വഴുതിനക്ക് കഴിവുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിനും വഴുതിനക്ക് സാധിക്കും .നാച്ച്യുറല്‍ നിക്കോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്.Meet 10 Indian vegetables that are powerhouses of health

10) ഉവുവ
തൈറോയിഡ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉലുവയിലെ മൂലകങ്ങള്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ഉലുവ. അസിഡിറ്റി പ്രശനങ്ങള്‍ക്കും പ്രതിവിധിയാണിത്. മലബന്ധം ഉള്ളവര്‍ക്ക് ആശ്രയിക്കാവുന്നതാണ്ഉലുവ.

സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

Read more topics: Meet, 10 Indian, vegetable, health
English summary
Meet 10 Indian vegetables that are powerhouses of health
topbanner

More News from this section

Subscribe by Email