ഡെട്രോയിറ്റ്: ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനേത്തുടര്ന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്ക് 110 മില്യണ്‍ ( 700 കോടി) ഡോളര്‍ പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീയാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണെതിരെ പരാതി നല്‍കിയത്. മരുന്നുനിർമ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് കനത്ത തിരിച്ചടിയുമായി വീണ്ടും കോടതി വിധി.
കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാൻസർ ബാധിച്ചുവെന്ന പരാതിയിൽ യുഎസിലെ വിർജീനിയ സംസ്ഥാനത്തെ ലൂയിസ് സ്ലെപ് എന്ന 62കാരിക്കാണ് 707 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. മിസോറി സംസ്ഥാനത്തെ സെൻ ലൂയിസ് നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ 40 വര്‍ഷമായി ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ലൊയിസ് പറഞ്ഞു. കാൻസർ ബാധിതയായ താൻ ഇപ്പോഴും കീമോതെറാപ്പി ചികിത്സയിലാണെന്നും 2012 ലാണ് തനിക്ക് അസുഖം പിടിപെട്ടതെന്നും ലൂയിസ് സ്ലെംപ് വ്യക്തമാക്കുന്നു.
നാല് ദശാബ്ദക്കാലമായി താൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡറും ഷവർ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാൻസർ പിടിപെടുന്നതെന്നും ഇവർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെൽത്ത്-കെയർ കമ്പനികളിലൊന്നാണ് ജോൺസൺ ആൻഡ് ജോൺസൺ. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകൾ കമ്പനിക്കെതിരായി ഉണ്ട്. ചികിത്സ തുടങ്ങുമ്പോഴേക്ക് ലൊയിസ് രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്കാന് അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു.
കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ലൊയിസിന്റെ അഭിഭാഷകന് കോടതിയിലുയര്ത്തിയത്. “ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി ഒരിക്കല്‍കൂടി ശാസ്ത്രീയമായി ശേഖരിച്ചതും തെളിഞ്ഞതുമായ വസ്തുതകള്‍ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ അമേരിക്കന്‍ യുവതിക്കായി ചെയ്യേണ്ടതായ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുമാണ്” അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് കമ്പനി അറിയിച്ചു. ‘ഞങ്ങള്‍ ഉത്പ്പന്നം വീണ്ടും പരിശോധിച്ച് തെളിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. ഞങ്ങളുടെ ഉത്പ്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും തെളിയിക്കാനായി ഞങ്ങള്‍ നിലകൊള്ളും’ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് ഹേതുവാകുന്നത്. പൊതുവേ മിക്ക കമ്പനികളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ടാല്‍ക്ക്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള ഈ വസ്തുവിന്റെ കഴിവാണ് സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നളില് ഇത് ഉള്‍പ്പെടുത്തുന്നതിന് കാരണമാകുന്നത്. ടാല്‍ക് ഉപയോഗിക്കുന്നതിനാലാണ് ടാല്‍ക്കം പൗഡര്‍ എന്ന പേരുതന്നെ പൗഡറുകള്‍ക്ക് കൈവന്നത്.