Monday November 19th, 2018 - 1:09:pm
topbanner

വാട്ടര്‍ ബോട്ടില്‍ നിങ്ങളെ വലിയ രോഗിയാക്കുന്നുവോ?

suji
വാട്ടര്‍ ബോട്ടില്‍ നിങ്ങളെ വലിയ രോഗിയാക്കുന്നുവോ?

ബോട്ടില്‍ നിറയെ വെള്ളം എടുത്ത് ദിവസം മുഴുവന്‍ അതില്‍ നിന്നും കുടിക്കുന്നത് ഒരു നല്ല ശീലമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഇതിലും നല്ല ശീലമില്ല. ദിവസത്തില്‍ രണ്ട് ലിറ്റര്‍ വരെ വെള്ളമെത്തിയാല്‍ സംഗതി ഉഷാര്‍.

എന്നാല്‍ ഈ വാട്ടര്‍ ബോട്ടിലുകള്‍ നിങ്ങളെ രോഗിയാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാത്രമല്ല സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് ബോട്ടിലുകളും പ്രശ്‌നമാണ്. ഇവ ദിവസേന വൃത്തിയായി കഴുകി ശുദ്ധമാക്കിയില്ലെങ്കിലാണ് ഈ അവസ്ഥ വന്നുചേരുക.

ഇതിനുള്ള കാരണം ഇവയിലെ ഈര്‍പ്പമാണ്. ഈ അവസ്ഥയില്‍ ബോട്ടിലുകളില്‍ ബാക്ടീരിയ എളുപ്പത്തില്‍ താമസം ഉറപ്പിക്കും. ഇത് വയറിളക്കം, ശര്‍ദ്ദില്‍ തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിക്കാം. ബോട്ടിലിന് പുറമെ അടപ്പും, സ്‌ട്രോയും വരെ വൃത്തിയാക്കണം. ഇതിന് പ്രത്യേക ബ്രഷുകളോ, ടൂത്ത് ബ്രഷോ ഉപയോഗിക്കാം. ഇ കോളി പോലുള്ള രോഗാണുക്കള്‍ കടന്നുകൂടിയാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകും.

ഇളം ചൂട് വെള്ളത്തില്‍ വാഷിംഗ് സോപ്പുകളുടെ സഹായത്തോടെയാകണം വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കേണ്ടത്. ഇതിന് ശേഷം വെള്ളം ഉണങ്ങാന്‍ കമിഴ്ത്തി വെയ്ക്കുകയും വേണം. വിനാഗിരി ഉപയോഗിച്ചും ബോട്ടിലിന് അകത്തെ രോഗാണുക്കളെ ഒഴിവാക്കാം.

 

Read more topics: water bottle ,sick
English summary
Is your water bottle making you sick
topbanner

More News from this section

Subscribe by Email