Wednesday February 20th, 2019 - 7:18:pm
topbanner

വെളിച്ചെണ്ണ വിഷമാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി; ചോദ്യം ചെയ്ത് ഇന്ത്യ

suji
വെളിച്ചെണ്ണ വിഷമാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി; ചോദ്യം ചെയ്ത് ഇന്ത്യ

ഇന്ത്യക്കാരോട് വെളിച്ചെണ്ണ വിഷമാണെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. നൂറ്റാണ്ടുകളായി നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് വെളിച്ചെണ്ണ. ഇതാണ് കഴിക്കാന്‍ കഴിയുന്ന ഏറ്റവും മോശം ഭക്ഷണമെന്നും, വിഷമെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എപിഡെമിയോളജിസ്റ്റ് കാരിന്‍ മിഷെല്‍സ് വിധിയെഴുതിയത്.

സംഭവത്തില്‍ ഇന്ത്യയുടെ ഹൊര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബിഎന്‍ ശ്രീനിവാസ മൂര്‍ത്തി ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് കത്തയച്ചു. മിഷെല്‍സിന്റെ വിധിയെഴുത്ത് അടിസ്ഥാനരഹിതവും, ബുദ്ധിഹീനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശരിയായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഡീന്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഒരു ഭക്ഷണത്തെ ഹീറോയും, വില്ലനുമാക്കുന്നത് ഭക്ഷ്യ, ഭാരംകുറയ്ക്കല്‍ വ്യവസായത്തിന്റെ കളിയാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് എണ്ണകള്‍ക്ക് വിഭിന്നമായി സിസ്റ്റത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്നതാണ് വെളിച്ചെണ്ണയുടെ സവിശേഷത. ആഗിരണം കുറവുള്ള രോഗാവസ്ഥ നേരിടുന്നവര്‍ക്ക് വെളിച്ചെണ്ണ ഗുണകരവുമാണ്.

മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ ഏറെയുള്ള വെളിച്ചെണ്ണ ആരോഗ്യത്തിന് നിരവധി ഗുണങ്ങളും ചെയ്യുന്നു. അതുകൊണ്ട് തന്നെ വെളിച്ചെണ്ണയെ വിഷമാക്കുന്നത് തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

Viral News

Read more topics: coconut oil ,pure poison, harward
English summary
Is coconut oil pure poison experts have to say
topbanner

More News from this section

Subscribe by Email