Sunday November 18th, 2018 - 9:22:am
topbanner

സന്തോഷം ലഭിക്കാന്‍ ദിവസവും സെക്‌സ് വേണോ?

NewsDesk
സന്തോഷം ലഭിക്കാന്‍ ദിവസവും സെക്‌സ് വേണോ?

ജീവിതത്തില്‍ സെക്‌സിനുള്ള സ്ഥാനം നമുക്ക് നന്നായി അറിയാവുന്നതാണ്. സംതൃപ്തമായ സെക്‌സ് ലൈഫ് മനുഷ്യരുടെ ജീവിതത്തെ സന്തോഷപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. എന്നാല്‍ പങ്കാളികള്‍ക്ക് സന്തോഷം ലഭിക്കാന്‍ എത്രത്തോളം സെക്‌സ് ചെയ്യണം? ദിവസേന വേണോ, അതോ രണ്ടു ദിവസത്തിലൊരിക്കലോ? ഇതിനെപ്പറ്റി കാനഡയില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച ഉത്തരം ചിലപ്പോള്‍ ഒരല്‍പ്പം നിരാശപ്പെടുത്തുന്നതാണ്.

പങ്കാളികള്‍ക്ക് സന്തോഷകരമായിരിക്കണമെങ്കില്‍ ആഴ്ചയില്‍ ഒരു തവണ മാത്രം സെക്‌സിലേര്‍പ്പെട്ടാല്‍ മതി! ദിവസവും സെക്‌സിലേര്‍പ്പെടുന്നത് പങ്കാളികളെ മാനസികമായി കൂടുതല്‍ അടുപ്പിക്കും എന്നെല്ലാമുള്ള ധാരണ തെറ്റാണെന്നാണ് ഈ പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ- മിസിസാഗുവയിലെ ഗവേഷകര്‍ പറയുന്നത്.

14 വര്‍ഷത്തിലേറെ നടന്ന ഗവേഷണത്തില്‍ 2400 വിവാഹിതരെയാണ് ഇവര്‍ നിരീക്ഷിച്ചത്. വല്ലപ്പോഴും മാത്രം സെക്‌സിലേര്‍പ്പെടുന്നവരും, ഇടയ്ക്കിടെ സെക്‌സിലേര്‍പ്പെടുന്നവരും ശരീരം പങ്കുവയ്ക്കല്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ക്രമീകരിച്ചപ്പോള്‍, തങ്ങള്‍ക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കാന്‍ തുടങ്ങി എന്നാണ് പ്രതികരിച്ചത്.

'ധാരാളമായി സെക്‌സിലേര്‍പ്പെടുന്നത് ഏറെ സന്തോഷം നല്‍കുമെന്നു കരുതുന്നുണ്ടെങ്കിലും ആഴ്ചയില്‍ ഒന്നില്‍ക്കൂടുതല്‍ തവണ സെക്‌സ് വേണമെന്നില്ല' ഗവേഷണത്തെ നയിച്ച ഡോക്ടര്‍ ആമി മ്യൂയിസ് പറയുന്നു, 'പങ്കാളിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തണമെന്നത് പ്രധാനം തന്നെ എന്നാണ് ഞങ്ങളുടെ പഠനവും പറയുന്നത്, എന്നാല്‍ അതിന് ദിവസവും സെക്‌സിലേര്‍പ്പെടണമെന്നില്ല.' കൂടുതലായി സെക്‌സ് ചെയ്യുന്നത് കൂടുതല്‍ സന്തോഷം പകരുമെന്നോ, സന്തോഷകരമായ ഒരു ബന്ധം കൂടുതല്‍ സെക്‌സ് ചെയ്യുന്നതിലേയ്ക്ക് നയിക്കുമെന്നോ പഠനത്തില്‍ തെളിഞ്ഞില്ല.

ഒറ്റയ്ക്ക് ജീവിക്കുന്നവരില്‍ സെക്‌സും സന്തോഷവും തമ്മില്‍ പ്രത്യേക ബന്ധമുള്ളതായും കണ്ടെത്തിയില്ല എന്ന് ഡോ. മ്യൂയിസ് പറയുന്നു. ഏറെക്കാലമായി ഒരുമിച്ച് കഴിയുന്ന പങ്കാളികള്‍ക്ക് മാത്രമാണ് ഈ പഠനം ബാധകമായിരിക്കുന്നത്.

English summary
How Much Sex Makes You Happy
topbanner

More News from this section

Subscribe by Email