Thursday September 20th, 2018 - 11:07:am
topbanner
Breaking News

കറുപ്പിനോട് വിരോധമുള്ളവര്‍ അറിയാന്‍ ഭക്ഷണം കറുത്താല്‍ ആരോഗ്യം കൂടും

suji
കറുപ്പിനോട് വിരോധമുള്ളവര്‍ അറിയാന്‍ ഭക്ഷണം കറുത്താല്‍ ആരോഗ്യം കൂടും

കറുപ്പിനോട് സമൂഹത്തിന് പൊതുവെ ഒരു അവജ്ഞയാണ്. ആ മനോഭാവം കൊണ്ട് തന്നെയാണ് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ വില്‍പ്പന പൊടിപൊടിക്കാന്‍ കാരണവും. എന്നാല്‍ ദിവസേന കഴിക്കുന്ന ഭക്ഷണം കറുത്താല്‍ ആരോഗ്യം വര്‍ദ്ധക്കുന്നമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബ്ലാക്ക് റൈസ്, ആക്ടിവേറ്റഡ് ചാര്‍ക്കോള്‍, സിസെയിം സീഡുകള്‍ എന്നിവ ഇതിന്റെ ഭാഗമായി സാന്‍ഡ്‌വിച്ചുകള്‍, സാലഡുകള്‍, കോക്ടെയില്‍, ഐസ്‌ക്രീമുകള്‍ എന്നിവയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ചേര്‍ത്തിട്ടുള്ള കറുത്ത ഭക്ഷണങ്ങള്‍ ആരോഗ്യപരവുമാണ് രുചികരവുമാണ്. ഇവ വിഷമുക്തമാക്കാന്‍ സഹായിക്കുന്നതാണ് പ്രധാന ഗുണം.

ഭക്ഷ്യവിഷബാധയ്ക്ക് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ആക്ടിവേറ്റഡ് ചാര്‍ക്കോളാണ്. കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും, ഹൃദയാരോഗ്യം നിലനിര്‍ത്താനും ഇത് സഹായകമാകും. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം കറുത്ത ഭക്ഷണം ഉപകരിക്കുമെന്നാണ് വിവരം.

 

Read more topics: health, plate, black food
English summary
Heres why you should add shades of black to your plate
topbanner

More News from this section

Subscribe by Email