Thursday June 20th, 2019 - 10:47:am
topbanner
topbanner

ഫ്രഞ്ച് കിസ് ചെയ്യുന്നവർ ശ്രദ്ധിക്കുക : അപകടം നിങ്ങളെ തേടി വരാം

princy
ഫ്രഞ്ച് കിസ് ചെയ്യുന്നവർ ശ്രദ്ധിക്കുക : അപകടം നിങ്ങളെ തേടി വരാം

മെല്‍ബണ്‍:ഫ്രഞ്ച് കിസ് ചെയ്യുന്നവർ അൽപ്പമൊന്നു ശ്രദ്ധിക്കുക , മെല്‍ബണ്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സെന്‍റര്‍ നടത്തിയ പഠനത്തിലൂടെ പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുകയാണ്. ഫ്രഞ്ച് കിസിലൂടെ ഗോണോറിയ പകരാനുള്ള സാധ്യത ഏറെയാണെന്ന്  പുതിയ പഠനം.ലോകത്തെ മാരകമായ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമാണ് ഗോണോറിയ. പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ് ഇതെന്നാണ് വൈദ്യശാസ്ത്ര ലോകം പറയുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്.

തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അവയൊന്നും ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തിലൂടെയാണ് ഫ്രഞ്ച് കിസിലൂടെ ഗോണോറിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണത്തിന് വിധേയരായ എല്ലാവരും തന്നെ പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നും ഗവേഷകർ പറയുന്നു. ആന്റിസെപ്റ്റിക് അടങ്ങിയ മൗത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് ഒരുപരിധിവരെ രോഗാണുക്കള്‍ പടരുന്നത് തടയാൻ സഹായകമാവും

 

Read more topics: french kiss, Gonorrhea, Disease
English summary
Gonorrhea may affected through french kissing
topbanner

More News from this section

Subscribe by Email