Monday April 22nd, 2019 - 7:57:am
topbanner
topbanner

ശ്രവണ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഇന്നിന്റെ ആവശ്യം: വിദഗ്ധര്‍

NewsDesk
ശ്രവണ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നത്  ഇന്നിന്റെ ആവശ്യം: വിദഗ്ധര്‍

കൊച്ചി: ശ്രവണ വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്യേണ്ടത് ഇന്നിന്റെ ഏറ്റവും ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'ലോക ബധിരദിന'ത്തോടനുബന്ധിച്ചു (സെപ്റ്റംബര്‍ 26) ശ്രവണ വൈകല്യങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുവാന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കേരളത്തിലെ വിദഗ്ധര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ലോക ഫെഡറേഷന്‍ ഓഫ് ഡെഫ് (ഡബ്‌ള്യൂ എഫ് ഡി) ഈ ആഴ്ച ലോക ബധിര വാരാമായി ആചരിക്കുകയുമാണ്.
കേള്‍വി ശക്തി നഷ്ടപ്പെടുന്നത് ഏറ്റവും ഉത്ക്കണ്ഠ ഉളവാക്കുന്ന കാര്യമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം തലവന്‍ ഡോ. പി മുരളീധരന്‍ നമ്പൂതിരി, പീഡിയാട്രിക്‌സ് അക്കാദമിയുടെ ന്യൂബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് പ്രോഗ്രാം കണ്‍വീനര്‍ ഡോ ഏബ്രഹാം പോള്‍, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഓഡിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സമീര്‍ പൂത്തേരി എന്നിവര്‍ അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകത്ത് മനുഷ്യന് ഏറ്റവും കൂടുതലായി നഷ്ടപ്പെടുന്ന ഇന്ദ്രീയ ശക്തി കേള്‍വിയാണ്. ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം (ഏതാണ്ട് 36 കോടി ആളുകള്‍) കേള്‍വി നഷ്ടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 50 ലക്ഷം പൗര•ാര്‍ ബധിരതമൂലം പ്രയാസപ്പെടുന്നുണ്ട്. എങ്കിലും ചികിത്സയില്‍ ഇതിനു താഴ്ന്ന സ്ഥാനമാണ് ലഭിക്കുന്നത്. കാരണം ഇതു കാണുവാന്‍ സാധിക്കുകയില്ല എന്നതുതന്നെ.

ബധിരത സംബന്ധിച്ച കണക്കുകള്‍ അതിശയിപ്പിക്കുന്നതാണെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബധിരത പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും തീര്‍ത്തും അജ്ഞതയാണ് നിലനില്‍ക്കുന്നതെന്ന് ഡോ. പി മുരളീധരന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.
'' കേരളത്തില്‍ ഏതാണ്ട് 1,05,000 ആളുകള്‍ ശ്രവണ വൈകല്യമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ ടെക്‌നോളജിയുടെ വളര്‍ച്ച ഇവര്‍ക്കു സഹായകമായി എത്തിയിട്ടുണ്ട്. കൊക്ലിയര്‍ ഇംപ്ലാന്റ് വഴി കേള്‍വി ശക്തി തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കും. ഇത് അവരുടെ ജീവിതംതന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. ചെറിയൊരു മെഡിക്കല്‍ ഇലക്‌ട്രോണിക് ഉപകരണമാണ് കൊക്ലിയര്‍ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി പ്രവര്‍ത്തിക്കുന്നു. മറ്റു ശ്രവണ ഉപകരണങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുമ്പോള്‍ കൊക്ലിയര്‍ ഇംപ്ലാന്റ് ചെവിയുടെ ഉള്‍വശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്ദസൂചികള്‍ തലച്ചോറിലേക്കു നല്‍കുകയാണ് ചെയ്യുന്നത്. ഇതു കേള്‍വി സുഗമമാക്കുന്നു.'' ഡോ. മുരളീധരന്‍ വിശദീകരിക്കുന്നു.

''ബധിരത കുറയ്ക്കുന്നതിനായി കേരള ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് നിരവധി നടപടികള്‍ നടപ്പാക്കിവരുന്നുണ്ട്. 'ശ്രുതിതരംഗം' പദ്ധതി വഴി അഞ്ചു വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായ കൊക്ലിയര്‍ ഇംപ്ലാന്റ് ചെയ്തു നല്‍കുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 600-ലധികം സൗജന്യ കൊക്ലിയര്‍ ഇംപ്ലാന്റ് നടത്തുന്നുണ്ട്. അതില്‍ നൂറ്റമ്പതിലധികം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് നടത്തുന്നത്. കൂടാതെ ഗവണ്‍മെന്റ് മറ്റ് പിന്തുണയും നല്‍കി വരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒഡിറ്ററി വെര്‍ബല്‍ തെറാപ്പിക്ക് ഗവണ്‍മെന്റ് 85 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്.'' ഡോ. നമ്പൂതിരി പറഞ്ഞു.

'' കുട്ടികള്‍ ജനിച്ചു വീഴുന്ന അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബധിര പരിശോധന നടത്തുന്നു. ഭാവിയില്‍ ശ്രവണശേഷി നഷ്ടപ്പെടാതിരിക്കാനായി മുണ്ടിനീര് (മംപ്‌സ്), മണ്ണന്‍ ( മീസല്‍സ്) തുടങ്ങിയവയ്‌ക്കെതിരേ നവജാത ശിശുക്കള്‍ക്ക് പ്രതിരോധ നടപടികളും എടുക്കുന്നു.'' ഡോ. നമ്പൂതിരി അറിയിച്ചു.

ജ•നായുള്ള കേള്‍വിത്തകരാറുകള്‍ നേരത്തെ കണ്ടുപിടിക്കുന്നതിനും അതിനു പരിഹാരം കാണുന്നതിനും യൂണിവേഴ്‌സല്‍ ന്യൂബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് ( യുഎന്‍എച്ച് എസ്) പ്രധാനമാണ്. ചില ആശുപത്രികള്‍ സ്വമേധയാ ഇത്തരം പരിശോധനകള്‍ നവജാതശിശുക്കള്‍ക്ക് ശിപാര്‍ശ ചെയ്യാറുണ്ട്. എങ്കിലും ഇതിനു മാതാപിതാക്കളില്‍നിന്നുള്ള പ്രതികരണം ഇപ്പോഴും തീരെക്കുറവാണെന്ന് ഡോ ഏബ്രഹാം പോള്‍ ചൂണ്ടിക്കാട്ടുന്നു.

'' നവജാതശിശുക്കളില്‍ ശ്രവണ വൈകല്യമുണ്ടായാല്‍ അതു ആറു മാസത്തിനുള്ളില്‍ കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്യണം. അല്ലെങ്കില്‍ സമയം കഴിഞ്ഞുപോകും. വികസിത രാജ്യങ്ങളില്‍ നവജാത ശിശുക്കളിലെ ശ്രവണ പരിശോധന സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ അതില്ല. ഇന്ത്യയില്‍ എല്ലാ നവജാത ശിശുക്കളിലും ശ്രവണപരിശോധന നടത്തുവാന്‍ സാധിക്കുന്ന വിധത്തിലുള്ള ലളിതമായ സംവിധാനങ്ങളും പ്രയോഗിക പ്രതിരോധ നടപടികളും വികസിപ്പിച്ചു നടപ്പിലാക്കേണ്ടിയിരിക്കുന്നു.'' ഡോ. പോള്‍ നിര്‍ദ്ദേശിക്കുന്നു.

'' ഇന്ത്യന്‍ പീഡിയാട്രിക് അക്കാദമിയുടെ (ഐഎപി) കൊച്ചി ശാഖ 2003-ല്‍ നവജാത ശിശുക്കള്‍ക്കുള്ള കേന്ദ്രീകൃത ശ്രവണ പരിശോധന എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. 2013 മുതല്‍ എറണാകുളം ജില്ലയിലെ 78 ആശുപത്രികളും കേരളത്തിലെ 200-ലധികം ആശുപത്രികളും നവജാത ശിശുക്കളുടെ ശ്രവണ പരിശോധന നടപ്പാക്കി. നവജാത ശിശുക്കള്‍ക്കുള്ള കേന്ദ്രീകൃത ശ്രവണ പരിശോധന പദ്ധതി നടപ്പാക്കിയിട്ടുള്ള ഏക നഗരവും കൊച്ചിയാണ്. കൊച്ചി നഗരത്തില്‍ നടപ്പാക്കിയ ഈ പദ്ധതി എല്ലാ ജില്ലകളിലും മാതൃകയാക്കാവുന്നതാണ്. '' ഡോ. പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഈ പദ്ധതിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുകയുണ്ടായി. സൗത്ത് ഈസ്റ്റേഷ്യന്‍ രാജ്യങ്ങളില്‍ നവജാത ശിശുക്കളുടെ ശ്രവണ പരിശോധന രീതി ക്രമപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ഡോ ഏബ്രഹാം പോളിനെ തെരഞ്ഞെടുത്തിരുന്നു.

ശ്രവണ ശേഷി സംബന്ധിച്ച പരിശോധന, അവയുടെ കണ്ടെത്തല്‍, അവയുടെ മാനേജ്‌മെന്റ് തുടങ്ങിയവയിലുണ്ടാകുന്ന താമസം ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭാഷ സ്വായത്തമാക്കല്‍, സാമൂഹ്യമായും വൈകാരികമായുമുള്ള വളര്‍ച്ച, വിദ്യാഭ്യാസം, ജോലി സാധ്യത തുടങ്ങിയവയൊക്കെ ഇതു പ്രതികൂലമായി ബാധിക്കുന്നു.
സമീര്‍ പൂത്തേരിയുടെ വാക്കുകള്‍ കേള്‍ക്കൂ.'' ശ്രവണ പരിശോധനയിലൂടെ കേള്‍വി പ്രശ്‌നം കണ്ടെത്തുന്നില്ലെങ്കില്‍, മാതാപിതാക്കള്‍ കുട്ടിയുടെ കേള്‍വി നഷ്ടത്തെക്കുറിച്ച് അറിയുക ഭാഷ പഠിക്കാന്‍ തുടങ്ങുമ്പോഴാണ്. പക്ഷേ ഇതിനു കുറേ സമയം എടുക്കുകയും ചെയ്യും. ഇരുപത്തി നാലു മാസം വരെ കുഞ്ഞിന്റെ അറിവു നേടുന്നതിനുള്ള കഴിവ് വികസിക്കുന്ന സമയമാണ്. അപ്പോള്‍ ശ്രവണശേഷിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ വൈകുന്നതിനു കുഞ്ഞു നല്‍കേണ്ടി വരുന്ന വില വലുതാണ്. ശ്രവണ നഷ്ടം ഏറ്റവും നേരത്തെ കണ്ടെത്തുകയും അതിനു ചികിത്സിക്കുകയും ചെയ്യേണ്ടത് ഏറ്റവും ആവശ്യമാണ്. വളരെ നേരത്തെ ആവശ്യമായ സഹായം ലഭ്യമാക്കുന്നത് കുട്ടികളില്‍ സാധാരണ ശ്രവണശേഷി വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കും. അതുവഴി മെച്ചപ്പെട്ട ഭാഷാ പ്രാവീണ്യം ആര്‍ജിക്കുവാനും സമൂഹത്തില്‍ സാധാരണപോലെ പ്രവര്‍ത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കും.''

വികസിത രാജ്യങ്ങളില്‍ എല്ലാ നവജാത ശിശുക്കളിലും ശ്രവണശേഷി പരിശോധന (യൂണിവേഴ്‌സല്‍ ന്യൂബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ്- യുഎന്‍എച്ച്എസ്) നിര്‍ബന്ധമാണ്. നവജാത ശിശുക്കള്‍ക്കുള്ള നിര്‍ബന്ധിത പരിശോധനയില്‍ ഇതും കൂടി ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യ നടപടികള്‍ എടുത്തുവരികയാണ്.

നവജാത ശിശുക്കളുടെ ശ്രവണശേഷി പരിശോധിക്കുന്നതു നിര്‍ബന്ധിതമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ കുട്ടി ജനിച്ച് ആറുമാസത്തിനുള്ളില്‍തന്നെ ആവശ്യമായ പരിഹാര നടപടികള്‍ എടുക്കുവാന്‍ കഴിയുന്നുണ്ട്. യുഎന്‍എച്ച്എസ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതിന്റെ പ്രധാന്യത്തെക്കുറിച്ചു അവബോധമുണ്ടാക്കുവാന്‍ അതിനാവശ്യമായ നടപടികള്‍ എടുക്കേണ്ടത് ഏറ്റവും ആവശ്യമാണ്.

 

Read more topics: hearing, impairment
English summary
Early intervention for hearing impairment, the need of the hour
topbanner

More News from this section

Subscribe by Email