Monday November 19th, 2018 - 11:22:pm
topbanner

നഖത്തില്‍ വെള്ളപ്പാട് ഉണ്ടെങ്കില്‍ ശ്രദ്ധിക്കണേ ..

suji
നഖത്തില്‍ വെള്ളപ്പാട് ഉണ്ടെങ്കില്‍ ശ്രദ്ധിക്കണേ ..

കൈയിലെ നഖങ്ങളില്‍ വെള്ളനിറത്തിലുള്ള പാട് വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണോ? പണ്ട് മുതല്‍ പറഞ്ഞ് കേള്‍ക്കുന്നത് കാല്‍സ്യത്തിന്റെ കുറവ് മൂലമാണ് ഈ പാട് നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ്. ഇതില്‍ യാഥാര്‍ത്ഥ്യം എത്രത്തോളം ഉണ്ട്?

എന്നാല്‍ കാല്‍സ്യത്തിന്റെ കുറവ് മൂലമാണ് നഖങ്ങളില്‍ വെള്ളപ്പാട് പ്രത്യക്ഷപ്പെടുന്നതെന്ന ഈ കേട്ടുകേള്‍വിയില്‍ യാതൊരു അര്‍ത്ഥവുമില്ലത്രേ. എന്നുമാത്രമല്ല ഇതത്ര ഗുരുതരമായ സംഭവവുമല്ല. പംക്‌ച്വേറ്റ് ലൂക്കോണീഷ്യ എന്നാണ് മെഡിക്കല്‍ രംഗത്ത് ഇതിന് നല്‍കിയിട്ടുള്ള പേര്.

നഖത്തിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ മൂലമാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. അമിതമായ സമ്മര്‍ദം മൂലം നഖത്തിന്റെ താഴെ വന്നുചേരുന്ന പാടുകള്‍ നഖം വളരുന്നതിന് അനുസരിച്ച് മുകളിലേക്ക് എത്തും. നഖം വളര്‍ന്നുവന്ന് നമ്മുടെ ശ്രദ്ധയില്‍ ഈ പാട് പെടുമ്പോഴേക്കും ക്ഷതം ഏറ്റതൊക്കെ മറന്ന് കഴിഞ്ഞിരിക്കും.

നെയില്‍ പോളിഷ് പോലുള്ളവയുടെ അലര്‍ജി മൂലവും ഈ പാട് നഖങ്ങളില്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ നഖം പൂര്‍ണ്ണമായും വെളുത്ത നിറമായി മാറിയാല്‍ ഇക്കാര്യം ഡോക്ടറെ കാണിച്ചേതീരൂ.

 

Read more topics: white marks , fingernails,health
English summary
Do you have white marks on your fingernails careful
topbanner

More News from this section

Subscribe by Email